'മോദിയുടെ ഹനുമാൻ' എന്നറിയപ്പെടുന്ന കേന്ദ്രമന്ത്രി

‘മോദിയുടെ ഹനുമാൻ’ എന്ന്  വിളിക്കപ്പെടുന്ന ഒരാളാണ് ചിരാഗ് പാസ്വാൻ. ഒരു ബോളിവുഡ് നടനിൽ നിന്ന് ഇപ്പോൾ  കേന്ദ്ര ഭക്ഷ്യമന്ത്രി സ്ഥാനത്ത് എത്തി നിൽക്കുകയാണ് അദ്ദേഹം. ചിരാഗ് പാസ്വാൻ്റെ യാത്ര  സ്ഥിരോത്സാഹത്തിൻ്റെയും, ഇച്ഛാ ശക്തിയുടെയും തെളിവാണ് ഈ കേന്ദ്രമന്ത്രി സ്ഥാനം.  



ചിരാഗിന്റെ പിതാവ് രാം വിലാസ് പാസ്വാൻ കൈവശം വച്ചിരുന്നത് ആയിരുന്നു ബിഹാറിലെ ഹാജിപൂർ മണ്ഡലം. ഇവിടെ നിന്നും കുടുംബത്തിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ് ഇത്തവണയും ചിരാഗ്  ജയിച്ചു കയറിയത്.  

 തിരഞ്ഞെടുപ്പ് സത്യവാങ്മൂലമനുസരിച്ച്  1.66 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കൾ ഉൾപ്പെടെ ചിരാഗിന്റെ ആകെ ആസ്തി 2.68 കോടി രൂപ കവിഞ്ഞിരിക്കുകയാണ്. പണം, ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, എന്നിവയ്‌ക്കൊപ്പം 14.40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ചിരാഗിന്റെ നിക്ഷേപങ്ങളിൽ ഉൾപ്പെടുന്നു. പട്‌നയിലെ വീടുൾപ്പെടെ 1.02 കോടി രൂപയാണ് ഇയാളുടെ സ്ഥിര സ്വത്തുക്കളുടെ മൂല്യം. 2015 മോഡൽ മാരുതി സുസുക്കി ജിപ്സി, 2014 മോഡൽ ടൊയോട്ട ഫോർച്യൂണർ എന്നിങ്ങിനെ രണ്ടു വാഹനങ്ങൾ ആണ് ചിരാഗിനുള്ളത്. ഇവയുടെ രണ്ടിന്റെയും വില മാത്രം ഏകദേശം 35 ലക്ഷം രൂപയാണ്.

ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ (എൻഐഒഎസ്) നിന്നായിരുന്നു പാസ്വാൻ്റെ വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്.  ഝാൻസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ  സാങ്കേതിക ബിരുദം നേടി.  കലയോടുള്ള തൻ്റെ അഭിനിവേശം കാരണം അദ്ദേഹം തൻ്റെ മൂന്നാം സെമസ്റ്ററിൽ പ്രോഗ്രാം ഉപേക്ഷിച്ച ശേഷം ബോളിവുഡ് സിനിമയിലേക്ക് ചുവടുവച്ചു. പിന്നീട് ഈ യാത്ര രാഷ്ട്രീയത്തിലേക്കും തുടർന്നു. കങ്കണ റണാവത്തിനൊപ്പം അഭിനയിച്ച തൻ്റെ ആദ്യ ചിത്രമായ ‘മിലേ നാ മിലേ ഹം’ (2011) നിരാശായുണ്ടാക്കിയതിനെത്തുടർന്ന് ചിരാഗ് പാസ്വാൻ അഭിനയത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുക ആയിരുന്നു. പിന്നീടാണ് 2012-ൽ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.

വെല്ലുവിളികളെ അതിജീവിച്ചും പ്രതിരോധശേഷി കാത്തുസൂക്ഷിച്ചുമാണ് പാസ്വാൻ്റെ ഇതുവരെയുള്ള യാത്ര. പാർട്ടിയുടെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും തൻ്റെ കക്ഷിയെ വിജയത്തിലേക്ക് നയിക്കാനുമുള്ള അദ്ദേഹത്തിൻ്റെ കഴിവ് തന്ത്രപരമായ വൈദഗ്ധ്യം പ്രകടമാക്കുന്നു. ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിൻ്റെ ചുമതലകൾ അദ്ദേഹം ഏറ്റെടുക്കുമ്പോൾ  പുരോഗതിക്കും വികസനത്തിനും ചിരാഗ് പസ്വാനിലുള്ള പ്രതീക്ഷകൾ ഉയരുകയാണ്.

Discover Chirag Paswan’s rise in Indian politics, from his Bollywood stint to becoming the Minister of Food Processing in PM Modi’s cabinet. His leadership and political astuteness continue his family’s legacy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version