'ജെമിനി ആപ്പ് ഇനി മലയാളത്തിലും' സന്തോഷവാർത്തയുമായി ഗൂഗിൾ

എഐ എന്ന് കേട്ടാൽ മനസിലാവാത്ത ആരും ഇന്നത്തെ കാലഘട്ടത്തിൽ ഇല്ല. എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. അത്തരക്കാർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള സാങ്കേതിക ഭീമനായ ഗൂഗിൾ അതിൻ്റെ എഐ അസിസ്റ്റൻ്റായ ജെമിനിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

“നിങ്ങൾക്ക് ആവശ്യമുള്ള ടെക്സ്റ്റുകൾ എഴുതുവാനോ, ചിത്രങ്ങൾ വരയ്ക്കുവാനോ, സംസാരിക്കുവാനോ എന്നിങ്ങിനെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തരാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നമുക്ക് മുന്നിലുള്ള സാധ്യതകൾ അനന്തമാണ്. യഥാർത്ഥ സംഭാഷണപരവും മൾട്ടിമോഡലും സഹായകരവുമായ എഐ അസിസ്റ്റൻ്റിനെ നിർമ്മിക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്” എന്നാണ് ഈ ആപ്പിനെ കുറിച്ച് കമ്പനി പറയുന്നത്.

9 ഇന്ത്യൻ ഭാഷകളിൽ

ജെമിനി ആപ്പും അതിൻ്റെ ഏറ്റവും കഴിവുള്ള എഐ മോഡലുകളിലേക്കുള്ള ആക്‌സസ് നൽകുന്ന ജെമിനി അഡ്വാൻസ്‌ഡും ഇപ്പോൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്നാണ് ടെക് ഭീമൻ ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയാണ് ഈ ഒൻപത് ഭാഷകൾ. ഇവ കൂടാതെ, ഒൻപത് പ്രാദേശിക ഭാഷകൾ കൂടി ജെമിനി അഡ്വാൻസ്‌ഡിലേക്ക് സംയോജിപ്പിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ജെമിനി അഡ്വാൻസ്‌ഡിൽ പുതിയ ഫീച്ചറുകൾ

 ജെമിനിയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ അഡ്വാൻസ്ഡ്. പുതിയ ഡാറ്റാ വിശകലന ശേഷികൾ, ഫയൽ അപ്‌ലോഡുകൾ, ഇംഗ്ലീഷിൽ ഗൂഗിൾ മെസേജിൽ ജെമിനിയുമായി ചാറ്റ് ചെയ്യാനുള്ള കഴിവ് എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകൾ. ഉപയോക്താക്കൾക്ക് ഒന്നിലധികം വലിയ ഡേറ്റകൾ (1,500 പേജുകൾ വരെ) അപ്‌ലോഡ് ചെയ്യാനോ 100 ഇമെയിലുകൾ ഒരേസമയം സംഗ്രഹിക്കാനോ കഴിയും. ഈ ഫീച്ചർ പ്രവർത്തനക്ഷമമായ ഡേറ്റകളും കണക്കുകളും ആണ് നൽകുന്നത്. കൂടാതെ ഡാറ്റ വിശകലനത്തിനായി, ഉപയോക്താക്കൾക്ക് സ്‌പ്രെഡ്‌ഷീറ്റുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും.  ജെമിനി അഡ്വാൻസ്ഡ് ഇതിനോടൊപ്പം തന്നെ  ഡാറ്റ  പര്യവേക്ഷണം ചെയ്യുകയും വിശകലനം ചെയ്യുകയും ദൃശ്യവൽക്കരിക്കുകയും ചെയ്യുന്നു. ഒപ്പം ഇത് ഇൻ്ററാക്ടീവ് ചാർട്ടുകളിലേക്കും ഗ്രാഫുകളിലേക്കും മാറ്റുകായും ചെയ്യുന്നുണ്ട്. ഇന്ത്യയെ കൂടാതെ തുർക്കി, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

 എങ്ങനെ ജെമിനി ആക്സസ് ചെയ്യാം?

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്, ജെമിനി ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ കോർണർ സ്വൈപ്പിംഗ് വഴിയോ തിരഞ്ഞെടുത്ത ഫോണുകളിലെ പവർ ബട്ടൺ അമർത്തിയോ “ഹേ ഗൂഗിൾ” എന്ന് പറഞ്ഞോ ഗൂഗിൾ അസിസ്റ്റൻ്റ് വഴി ആക്‌സസ് ചെയ്യാം. പുതിയ ഓവർലേ അനുഭവം സ്‌ക്രീനിൽ ജെമിനിയിലേക്ക് എളുപ്പത്തിൽ ആക്‌സസും സന്ദർഭോചിതമായ സഹായവും നൽകുവാൻ സഹായിക്കുന്നുണ്ട്. ടൈമറുകൾ സജ്ജീകരിക്കുക, കോളുകൾ ചെയ്യുക, റിമൈൻഡറുകൾ സജ്ജീകരിക്കുക തുടങ്ങിയ ഫീച്ചറുകളും ഈ ആപ്പിൽ ലഭ്യമാണ്. ഐഓഎസ്  ഉപയോക്താക്കൾക്ക്, അടുത്ത ഏതാനും ആഴ്‌ചകളിൽ ഗൂഗിൾ ആപ്പിൽ നിന്ന് ജെമിനിയിലേക്കുള്ള ആക്‌സസ് നേരിട്ട് ലഭ്യമാകും. ഉപയോക്താക്കൾക്ക് ചാറ്റിംഗ് ആരംഭിക്കാനും അവരുടെ ഉൽപ്പാദനക്ഷമതയും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കാനും ജെമിനി ടോഗിൾ ടാപ്പ് ചെയ്യാം എന്ന സവിശേഷതയും ഉണ്ട്. ജെമിനിയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾ ഉപയോക്താവിന് സ്വകാര്യമായി സൂക്ഷിക്കുമെന്നും എഐ  മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി തുടരുന്നു.

Google launches its Gemini AI assistant app in India, offering advanced conversational and multimodal capabilities in nine Indian languages. Discover its features, privacy assurance, and availability across Android and iOS.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version