പ്രീമിയർ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി ഇന്ത്യ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിയമന പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രൊഫെഷണലുകളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കുവാൻ വേണ്ടി ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ ആണ് ലിങ്ക്ഡിൻ ആപ്പിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്ത് ആഗോളതലത്തിലുമായി നിരവധി അവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി, ടെക്നോളജി തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന എൻട്രി ലെവൽ മുതൽ സീനിയർ മാനേജ്മെൻ്റ് വരെയുള്ള തൊഴിൽ അവസരങ്ങൾ ആണ് കെപിഎംജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനുള്ള  പ്രതിബദ്ധത എന്ന രീതിയിലാണ് കെപിഎംജി ഇത്രയേറെ തൊഴിൽ അവസരങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വളർച്ചാ ഘട്ടം പ്രൊഫഷണലുകൾക്ക് ചലനാത്മകവും മുന്നോട്ട് ചിന്തിക്കുന്നതുമായ ഒരു ഓർഗനൈസേഷനിൽ ചേരാനുള്ള അവസരം നൽകുന്നു എന്ന് തന്നെ പറയാം.

കെപിഎംജിയുടെ ലിങ്ക്ഡിൻ പ്രൊഫൈലിൽ കയറി നോക്കിയാൽ എച്ച് ആർ സ്പെഷ്യലിസ്റ്റ്, ഐടി അനലിസ്റ്റ് എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കുള്ള അപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കും. ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ കഴിയുന്ന റിമോട്ട് ജോലികളും ഇവിടെ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഈ പ്രൊഫൈലിൽ നിന്നും നേരിട്ട് അപേക്ഷകൾ അയക്കാൻ സാധിക്കും. റിസ്ക് അഡൈ്വസറി ഇൻ്റേണൽ ഓഡിറ്റ് ഇൻഡസ്ട്രിയൽ ട്രെയിനി എന്ന തസ്തികയിലേക്കും കമ്പനി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

കമ്പനി രാജ്യവ്യാപകമായി നിയമനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്ന വേളയിൽ വിവിധ റോളുകൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്നാണ് തൊഴിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. ലൊക്കേഷൻ തിരിച്ചുള്ള അവസരങ്ങൾ കണ്ടെത്തി അപേക്ഷിക്കുവാൻ വേണ്ടി കെപിഎംജിയുടെ ലിങ്ക്ഡീൻ പേജ് സന്ദർശിക്കുക. ഇതിനോടൊപ്പം തന്നെ ഭാവിയിലെ ജോലികൾക്കായി അപ്‌ഡേറ്റ് ലഭിക്കുന്നതിന് നിങ്ങളുടെ ബയോഡേറ്റ അപ്‌ലോഡ് ചെയ്യാനും കമ്പനി അവസരം ഒരുക്കുന്നുണ്ട്.  

ഇന്ത്യയിലെ കെപിഎംജി സ്ഥാപനങ്ങൾ ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായി സ്ഥാപിതമായവയാണ്.  ഇന്ത്യൻ പ്രൊഫഷണലുകളുടെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമായ സ്ഥാപനം കൂടിയാണിത്. 1993 സെപ്റ്റംബറിൽ ആണ് ഈ സ്ഥാപനം സ്ഥാപിതമായത്. കെപിഎംജി സ്ഥാപനങ്ങൾ അതിവേഗം രാജ്യത്ത് ഒരു മികച്ച സാന്നിധ്യം ഉണ്ടാക്കുക ആയിരുന്നു. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഗുരുഗ്രാം, ജയ്പൂർ, ഹൈദരാബാദ്, ജയ്പൂർ, കൊച്ചി, കൊൽക്കത്ത, മുംബൈ, നോയിഡ, പൂനെ, വഡോദര, വിജയവാഡ എന്നിങ്ങിനെ  കെപിഎംജിക്ക് ഇന്ത്യയിലുടനീളം ഓഫീസുകളുണ്ട്. 

KPMG India announces over a thousand job openings, reflecting its strategic expansion plans. Explore diverse career opportunities across audit, tax, advisory, and technology roles nationwide and international

For comprehensive details and terms and conditions, please refer to the company’s original website before applying

Share.

Comments are closed.

Exit mobile version