യൂറോപ്യന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പർ മോഡലായ ടൂര്‍ബിയോണ്‍ എന്ന പുതിയ ഹൈപ്പര്‍കാര്‍ അവതരിപ്പിച്ചു. രണ്ട് സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാണ് ഈ കാറിനുള്ളത്. ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള റോഡ് കാർ എന്ന വിശേഷണത്തോടെ ആണ് ബുഗാട്ടിയുടെ കരുത്തരിൽ കരുത്തൻ മോഡലായ ടൂർബില്ലൺ എത്തിയിരിക്കുന്നത്. വെറും 250 എണ്ണം മാത്രമാകും ഇവ നിരത്തിലുണ്ടാകുക എന്ന സവിശേഷത കൂടി ഇതിനുണ്ട്.
“കരുത്തൻ” എന്ന വിശേഷണം സ്വന്തം പേരിനൊപ്പം അവകാശമായി കൊണ്ടുനടന്നിരുന്ന ബുഗാട്ടി ഷിറോണിന്റെ പകരക്കാരനായാണ് ബുഗാട്ടി ടൂര്‍ബിയോണ്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള റോഡ് കാർ , ഹൈപ്പർ കാറുകളിലെ പുതിയ അധ്യായം എന്നിങ്ങിനെ വിശേഷണങ്ങൾ ഏറെയാണ്.
ഒരു പീസ് ഓഫ് ആർട്ട് ആണെന്നാണ് ബുഗാട്ടി സിഇഒ മേറ്റ് റിമാക്ക് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. വെയ്റോണിന് ശേഷം അടുത്ത മോഡൽ ഏതാകണം എന്നതിൽ ആശയകുഴപ്പമുണ്ടായിരുന്നു. ഇനി ഒരു ഇലക്ട്രിക് മോഡൽ ഇറക്കുന്നത് വളരെ എളുപ്പമാണ്, പക്ഷെ ബുഗാട്ടിയുടെ അടുത്ത മോഡൽ നിർമിച്ചിറക്കുക കടുത്ത വെല്ലുവിളിയാണെന്നത് മനസിലാക്കിയാണ് ടൂർബില്ലണിന്റെ സൃഷ്ഠിയെന്നും മേറ്റ് റിമാക്ക് പറയുന്നു.
ഈ വാഹനത്തിന്റെ 250 യൂണിറ്റ് മാത്രമായിരിക്കും നിർമിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 34 കോടി രൂപയായിരിക്കും ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ആഡംബര ഇന്റീരിയർ, പുതുമയുള്ള ഡിസൈൻ, മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത പവർട്രെയിൻ എന്നിവയാണ് ടൂർബില്ലണിനെ ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള റോഡ് കാർ എന്ന വിശേഷണത്തിന് യോഗ്യമാക്കുന്നത്. ബുഗാട്ടിയുടെ വാഹനങ്ങളിൽ ആദ്യമായി ഹൈബ്രിഡ് വി6 എൻജിന്റെ കരുത്തുമായി എത്തുന്ന മോഡൽ കൂടിയാണ് ടൂർബില്ലൺ.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത് എട്ട് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. കേവലം രണ്ട് സെക്കന്റിൽ ടൂർബില്ലൺ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. 10 സെക്കന്റിൽ 299 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 445 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
ടൂർബില്ലണിന്റെ മുൻഗാമികളായിരുന്ന ഷിറോൺ, വെയ്റോൺ തുടങ്ങിയ മോഡലുകളിൽ നൽകിയിരുന്ന ഡബ്ല്യു 16 എൻജിന് പകരമായാണ് വി16 ഹൈബ്രിഡ് എൻജിൻ നൽകിയിരിക്കുന്നത്. വി16 എൻജിൻ 1000 ബിഎച്ച്പി പവറും 900 എൻഎം ടോർക്കുമാണ് നൽകുന്നത്. ഹൈബ്രിഡ് സിസ്റ്റത്തിൽ ഉപയോഗിച്ചിട്ടുള്ള മൂന്ന് ഇലക്ട്രിക് മോട്ടോറുകളുടെ കരുത്തും ചേരുന്നതോടെ വാഹനം 1800 ബിഎച്ച്പി പവറും 2300 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ബുഗാട്ടിയുടെ സിഗ്നേച്ചർ സ്പൈൻ, ഫുൾ വിഡ്ത്ത് എൽഇഡി ടെയ്ൽലാമ്പ്, ബുഗാട്ടി ബാഡ്ജിങ്ങ്, വലിയ ഡിഫ്യുസാർ, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പ് എന്നിവ വാഹനത്തെ സ്പോർട്ടിയാക്കുന്നു. നിരവധി അനലോഗ് ഡയലുകളും കൺട്രോളുകളും നൽകിയാണ് ഈ വാഹനത്തിന്റെ ഡാഷ്ബോർഡ് വ്യത്യസ്തമാക്കിയിരിക്കുന്നത്. ലക്ഷ്വറി വാച്ചുകളുടെ ഡിസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗേജ് ക്ലെസ്റ്ററുകൾ തീർത്തിരിക്കുന്നത്. ആപ്പിൾ കാർ കണക്ടിവിറ്റിയുള്ള ചെറിയ സ്ക്രീനാണ് ഇതിലുള്ളത്.
Discover the Bugatti Tourbillon, the world’s most powerful road car with a hybrid V6 engine. Accelerates from 0 to 100 kmph in 2 seconds. Only 250 units available. Explore its luxurious interior and innovative design.