പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആണ് കല്‍ക്കി 2898. ജൂണ്‍ 27 നു തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ പ്രി റിലീസ് ഈവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രത്തിൻ്റെ സംവിധായകൻ നാഗ് അശ്വിനും താരനിരയും പങ്കെടുത്ത ചടങ്ങിൽ മാധ്യമങ്ങൾക്കും ആരാധകർക്കും ഇടയിൽ കൽക്കി ഒരു പുതിയ ലോകം തന്നെയാണ് ഒരുക്കിയത്. പ്രഭാസ് എന്ന നായകന്റെ താരമൂല്യവും, അമ്മയാകാൻ ഒരുങ്ങുന്ന നടി ദീപിക പദുക്കോണും അടക്കം വലിയ താര നിര തന്നെ ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. പക്ഷെ ചടങ്ങിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് മറ്റൊരാൾ ആയിരുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചൻ ആണ് ചടങ്ങിനെ മനോഹരമാക്കിയത്.

ബുധനാഴ്ച നടന്ന ചടങ്ങിലേക്ക് നിർമ്മാതാവായ അശ്വിൻ ദത്ത് കടന്നുവന്നതോടെ സ്റ്റേജിൽ ഉണ്ടായിരുന്ന അമിതാഭ് ബച്ചൻ അദ്ദേഹത്തെ പ്രശംസിക്കുകയും ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുകയും ചെയ്തു. തന്നെക്കാൾ ഒൻപത് വയസ്സിനു മുതിർന്ന അമിതാഭ് ബച്ചനെ പോലെ ലോകം അറിയപ്പെടുന്ന ഒരു കലാകാരൻ തന്റെ കാലിൽ വീണു അനുഗ്രഹം ചോദിക്കുന്നത് കണ്ടപ്പോൾ അശ്വിൻ തിരിച്ച് ബച്ചന്റെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. ഈ വീഡിയോ പുറത്തുവന്നതോടെ ആണ് സിനിമ പ്രേമികൾക്കിടയിൽ ആരാണ് ബച്ചൻ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ അശ്വിൻ ദത്ത് ആരാണ് എന്ന ചർച്ചകൾ ഉയരുന്നത്.

ഇന്ത്യൻ സിനിമ നിർമ്മാതാവും രാഷ്ട്രീയ നേതാവുമാണ് അശ്വിൻ ദത്ത്. പ്രശസ്തമായ വൈജയന്തി മൂവീസ് പ്രൊഡക്ഷൻ ഹൗസ്‌ ആണ് അശ്വിൻ ദത്തിന്റെ നിർമ്മാണ കമ്പനി. കൽക്കി നിർമ്മിക്കുന്നത് ഈ പ്രൊഡക്ഷൻ കമ്പനി ആണ്. ഇതുവരെ ഈ കമ്പനി നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയാണ് കൽക്കി 2898 എഡി.  ഈ വർഷം മാത്രം അശ്വിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി 40ലധികം സിനിമകൾ നിർമ്മിച്ചു. ദത്തിൻ്റെ സിനിമാ നിർമ്മാണത്തിലേക്കുള്ള പ്രവേശനം 50 വർഷം തികഞ്ഞിരിക്കുകയാണ്.

നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അശ്വിൻ ഹിന്ദി സിനിമ നിർമ്മാണത്തിലേക്കും ചുവട് വച്ചിരുന്നു. കരിയറിൽ, ആഖാരി പോരാട്ടം, ഇന്ദ്രൻ, ചിരുത, മഹാനടി, കമ്പനി, സീതാ രാമം തുടങ്ങിയുവ ഉൾപ്പെടെ 20 സൂപ്പർഹിറ്റുകൾ നിർമ്മാതാവെന്ന നിലയിൽ അശ്വിനി ദത്ത് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് നൂറ് കോടിയുടെ മൂല്യമുണ്ടെന്ന് പല റിപ്പോർട്ടുകളും അവകാശപ്പെടുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ സ്വത്ത് സംബന്ധിച്ച കൃത്യമായ കണക്കുകൾ ഇതുവരെയും ലഭ്യമല്ല. അശ്വിൻ ഏറ്റവും ആഗ്രഹിച്ചു ചെയ്യുന്ന ചിത്രമാണ് ബിഗ്ബജറ്റിൽ ഒരുങ്ങുന്ന കൽക്കി. ഈ ചിത്രത്തിന്റെ സംവിധായകൻ ആയ നാഗ് അശ്വിൻ അദ്ദേഹത്തിന്റ മകളും നിർമ്മാതാവുമായ പ്രീയങ്കയുടെ ഭർത്താവാണ്. 

Discover the highlights from the star-studded pre-release event of Kalki 2898 AD in Mumbai, featuring Amitabh Bachchan, Prabhas, Deepika Padukone, and director Nag Ashwin. Learn about the touching tribute paid to veteran producer C Aswani Dutt.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version