ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബാരി യൂജിന് ബോഷ് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നു. ജൂണ്‍ 13 ന് മടക്കയാത്ര നിശ്ചയിച്ചെങ്കിലും നാസ തീയതി പല തവണ മാറ്റിയിരിക്കുകയാണ്. പത്ത് ദിവസം കഴിഞ്ഞിട്ടും ഇവർ തിരികെ വരുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26ന് മാത്രമേ പേടകം തിരിച്ച് എത്തുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കാൻ ആയിരുന്നു നാസയുടെ തീരുമാനം. പേടകത്തിലെ ഹീലിയം വാതകച്ചോര്‍ച്ചയുള്‍പ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതി വിഭാഗം അറിയിച്ചിരിക്കുന്നത്. സുനിത വില്യംസും വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും ആറ് മണിക്കൂര്‍ എടുക്കുന്ന മടക്കയാത്രയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സ്റ്റാര്‍ലൈനറിന്റെ ശേഷിയെ കുറിച്ചാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

ജൂണ്‍ 5ന് പുറപ്പെട്ട  ക്രൂഫ്‌ലൈറ്റ് ടെസ്റ്റ് എന്നറിയപ്പെട്ട നിലവിലെ ദൗത്യം 18ന് തിരിച്ചെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ഈ തീയതി 22 ആക്കി. എന്നാല്‍ ഇവര്‍ യാത്ര ചെയ്ത ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശപേടകം ജൂണ്‍ 26ന് മാത്രമേ തിരിച്ചെത്തൂവെന്നാണു പുതിയ അറിയിപ്പ് വന്നത്. എന്നാല്‍ ഈ തീയതിയിലും സ്ഥിരീകരണം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബഹിരാകാശയാത്രികർ ഇപ്പോൾ ഏകദേശം 20 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുമെന്ന് ആണ്  പ്രതീക്ഷിക്കുന്നത്. ഇത് ആദ്യം ആസൂത്രണം ചെയ്ത എട്ട് ദിവസത്തേക്കാൾ കൂടുതൽ ആയതിനാൽ ഇവർക്ക് ഭക്ഷണം ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾ നടക്കുമോ എന്ന ആശങ്ക വേണ്ട എന്ന് നാസ പറയുന്നത്. കുറഞ്ഞത് നാല് മാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് സാധനങ്ങളും ഐഎസ്എസ്ന്  കരുതൽ ശേഖരമുണ്ടെന്ന് നാസ ഉറപ്പുനൽകിയിട്ടുണ്ട്.  ബഹിരാകാശയാത്രികരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒന്നും നിലവിൽ ഇല്ല എന്നും സുരക്ഷിതമെന്ന് കരുതിക്കഴിഞ്ഞാൽ മാത്രമേ തിരിച്ചുവരവ് അനുവദിക്കൂവെന്നും മുൻ നാസ ലോഞ്ച് ഡയറക്ടർ മൈക്ക് ലീൻബാക്ക് പറഞ്ഞു.

കന്നി ദൗത്യത്തിൽ തന്നെ ഒരു പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത ആദ്യ വനിതയാണ് 59 കാരിയായ ഈ ബഹിരാകാശ സഞ്ചാരി. സ്റ്റാർലൈനർ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വിൽമോറും. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് സ്റ്റേഷനിൽനിന്ന് ആയിരുന്നു ഈ പേടകം വിക്ഷേപിച്ചത്. 26 മണിക്കൂറിന് ശേഷം ഐ.എസ്.എസിലേക്ക് വിജയകരമായെത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത് മൂന്നാം തവണയാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിലെത്തുന്നത്. 

NASA announces a delay in the return of astronauts Butch Wilmore and Sunita Williams aboard Starliner. Learn about the challenges, safety prioritization, and the impact on Boeing’s reputation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version