വിവാദവ്യവസായി വിജയ് മല്ല്യയുടെ മകൻ സിദ്ധാര്‍ഥ മല്ല്യയും കാമുകി ജാസ്മിനും വിവാഹിതരായത് ഈ കഴിഞ്ഞ ജൂൺ 22 ആം തീയതി ആയിരുന്നു. ഒരാഴ്ച മുമ്പ് തന്റെ കാമുകി ജാസ്മിനുമായുള്ള വിവാഹവിവരം സിദ്ധാർഥ മല്ല്യ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. അതിനു ശേഷം ലണ്ടനിൽ നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിദ്ധാര്‍ഥ മല്ല്യ വിവാഹം കഴിഞ്ഞു എന്ന് അറിയിച്ചത്. ഈ വിവാഹത്തിൽ വിജയ് മല്ല്യ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. നിലവിൽ 17 ഇന്ത്യൻ ബാങ്കുകൾക്ക് ഏകദേശം 9000 കോടി രൂപ കുടിശ്ശികയുള്ള മല്ല്യ രാജ്യത്ത് വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പ്രതിയാണ്.
സിദ്ധാർത്ഥയുടെ വിവാഹത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് വിവാഹവേദി ആയ വീട് തന്നെ ആയിരുന്നു. വിജയ് മല്ല്യയുടെ ലണ്ടനിനടുത്തുള്ള 14 മില്യൺ ഡോളറിൻ്റെ മാൻഷനിലായിരുന്നു ഈ വിവാഹം നടന്നത്. ലണ്ടനിലെ ഹെർട്ട്ഫോർഡ്ഷയറിലെ ടെവിൻ ഗ്രാമത്തിലെ ലേഡിവാക്ക് എന്ന മാൻഷനിൽ ആണ് സിദ്ധാർത്ഥ മല്യയുടെയും ജാസ്മിൻ്റെയും വിവാഹം നടന്നത്.
സാമ്പത്തിക തട്ടിപ്പുകളെ തുടർന്ന് ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് പലായനം ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപാണ് വിജയ് മല്ല്യ ഈ വീട് വാങ്ങുന്നത്. 2015-ലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലേഡിവാക്ക് എസ്റ്റേറ്റ് വിജയ് മല്യ വാങ്ങിയത്. 68 കാരനായ വിജയ് മല്ല്യ നിലവിൽ യുകെയിലാണ് ഉള്ളത്. ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും അന്വേഷിക്കുന്ന പ്രതിയാണ് നിലവിൽ വിജയ് മല്ല്യ.
സിദ്ധാർത്ഥ മല്ല്യയുടെയും ജാസ്മിൻ്റെയും വിവാഹത്തിൽ പങ്കെടുക്കാൻ വന്ന വധൂവരന്മാരുടെ സുഹൃത്ത് ആയ അമേരിക്കൻ നടി ഇംകെ ഹാർട്ട് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ നിന്നാണ് ഈ മാൻഷൻ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വിഡിയോയിൽ നിന്നും ഈ മാൻഷന്റെ മനോഹരമായി വെട്ടിയ പുൽത്തകിടികളും ടോപ്പിയറി ആർട്ടും കാണാൻ സാധിക്കും. പെട്ടെന്ന് ഇലകൊഴിയാത്ത കുറ്റിച്ചെടികളെ കലാപരമായി വെട്ടിയൊരുക്കി വളർത്തുന്നതാണ് ടോപ്പിയറി. ജീവനുള്ള ശിൽപങ്ങളെ സൃഷ്ടിക്കുന്ന കലയാണിത്.
11.5 മില്യൺ പൗണ്ടിനാണ് (14 മില്യൺ ഡോളറിലധികം) മല്ല്യ ലേഡിവാക്ക് എസ്റ്റേറ്റ് വാങ്ങിയതെന്നാണ് വിവിധ വാർത്താ റിപ്പോർട്ടുകൾ പറയുന്നത്. വിജയ് മല്ല്യയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കളിൽ ഒന്നാണിത്. കനത്ത സുരക്ഷ സംവിധാനങ്ങൾ ഉള്ള ലേഡിവാക്ക് എസ്റ്റേറ്റിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഈ മാൻഷൻ മല്ല്യ സ്വന്തമാക്കിയതിന് ശേഷം ആർക്കിടെക്റ്റുകൾ, ഡെക്കറേറ്റർമാർ, ലാൻഡ്സ്കേപ്പ് ആർട്ടിസ്റ്റുകൾ എന്നിവരുടെ തുടർച്ചയായ പ്രവാഹം തന്നെ ഈ പ്രദേശം സന്ദർശിക്കുന്നതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിസിടിവി ക്യാമറകളും ഇരുമ്പ് ഗേറ്റുകളും ഒന്നിലധികം സുരക്ഷാ ഗാർഡുകളും ഉപയോഗിച്ച് എസ്റ്റേറ്റിന് കനത്ത സുരക്ഷ ആണ് മല്ല്യ ഏർപ്പെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒളിവിൽ പോയ മല്ല്യ ഈ മാൻഷനിൽ ആണോ താമസിക്കുന്നത് എന്ന് സംശയം ഉണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Vijay Mallya’s Ladywalk estate in Tewin, where his son Sidhartha Mallya recently married Jasmine. Explore the luxurious property and the controversial businessman’s life in exile.