ഈ ഡയമണ്ട് വാച്ചിന്റെ വില

ഗായകൻ, നടൻ, എന്നിങ്ങിനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ദിൽജിത്ത് ദോസൻജ് എന്ന പഞ്ചാബി കലാകാരൻ. ജിമ്മി ഫാലോൺ ഷോ ആയ ദ ടുനൈറ്റ് ഷോയിൽ അഥിതി ആയി എത്തിയ ദിൽജിത് ദോസൻജ്  ചരിത്രപരമായ ഒരു പ്രത്യക്ഷപ്പെടൽ നടത്തിയിരിക്കുകയാണ്.

നിരവധി ജനപ്രിയ ട്രാക്കുകൾ ആണ് അദ്ദേഹം ആ വേദിയിൽ അവതരിപ്പിച്ചത്. കൂടാതെ അദ്ദേഹത്തിൻ്റെ ഈ പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറുകയും ചെയ്തിരുന്നു. പരമ്പരാഗത പഞ്ചാബി വസ്ത്രം ധരിച്ചാണ് ദിൽജിത്ത് ഈ വേദിയിലേക്ക് എത്തിയത്. ആഡംബരപൂർണമായ സ്വർണ്ണവും വജ്രം പതിച്ച ഔഡെമർസ് പിഗ്വെറ്റ് വാച്ചും ദിൽജിത്ത് ധരിച്ചിരുന്നു. ദിൽജിത്തിനേക്കാൾ ഏറെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയത് ഈ വാച്ച് തന്നെ ആയിരുന്നു.

കസ്റ്റമൈസ്ഡ് ആയി നിർമ്മിച്ച ജെയിൻ ദി ജ്വല്ലർ ആണ് ഈ അതിമനോഹരമായ വാച്ച്. എപി റോയൽ ഓക്ക് 41 എംഎം മോഡലായ സ്റ്റെയിൻലെസ് സ്റ്റീൽ, റോസ് ഗോൾഡ് എന്നിവ ചേർന്നുള്ള ഈ വാച്ചിന് ഏകദേശം 1.2 കോടി രൂപയാണ് വില. ജെയിൻ ദി ജ്വല്ലറിയുടെ ഇൻസ്റ്റാഗ്രാം പേജിൽ വിവിധ സംഗീത കച്ചേരികളിൽ ദിൽജിത്ത് ഈ  വാച്ച് ധരിച്ചിരിക്കുന്ന വിഡിയോകളും ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. ആഢംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ച് മുൻപ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട്. അന്ന് അത് കെട്ടിയിരുന്നത് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ആയിരുന്നു.

ജിമ്മി ഫാലൺ ഷോയ്‌ക്കായുള്ള ദിൽജിത്തിൻ്റെ രംഗപ്രവേശനം ലുങ്കിയുടെ പഞ്ചാബി പതിപ്പായ തെഹ്മത്തിനൊപ്പം വെള്ള എംബ്രോയ്ഡറി ചെയ്ത ഹാഫ് സ്ലീവ് കുർത്തയും ധരിച്ചായിരുന്നു. യോജിച്ച വെള്ള തലപ്പാവ്, സിൽവർ ഹൂപ്പ് കമ്മലുകൾ, കറുപ്പ് നിറമുള്ള ഏവിയേറ്ററുകൾ, കറുത്ത വസ്ത്രം, ഒരു കദ (പരമ്പരാഗത സിഖ് ബ്രേസ്‌ലെറ്റ്), വെള്ള സോക്സുകൾ, കറുപ്പും വെളുപ്പും ഉയർന്ന കണങ്കാൽ ഷൂക്കേഴ്സ് എന്നിവയായിരുന്നു മൊത്തം ദിൽജിത്തിന്റെ ലുക്കിനെ വ്യത്യസ്തമാക്കിയത്.

ഇറ്റലിയിൽ വാച്ച് നടന്ന വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് പരിപാടിയിൽ ഇത്തരം ഒരു വാച്ചിന്റെ കസ്റ്റമൈസ്ഡ് വേർഷൻ അംബാനിയുടെ മരുമകൾ ആകാൻ ഒരുങ്ങുന്ന രാധിക മർച്ചൻ്റ് ധരിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ വിലയുള്ള ആക്‌സസറീസ് ഉപയോഗിച്ച് ശ്രദ്ധ പിടിച്ച് പറ്റുന്നത് താരങ്ങൾക്കിയിൽ ഒരു ശീലമായിരിക്കുകയാണ്. 

Diljit Dosanjh captivated fans on The Tonight Show Starring Jimmy Fallon with his performances and a stunning Rs 1.2 crore Audemars Piguet watch, showcasing a blend of traditional Punjabi attire and luxury fashion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version