ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ കൂടുതൽ തിരഞ്ഞെടുക്കാറുള്ളത് ആവിയിൽ വേവിച്ച ഭക്ഷണ പദാർത്ഥങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇഡ്ഡലി എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം ആണ്. റസ്റ്റോറൻ്റ് മെനുവിൽ ഏറ്റവും കുറഞ്ഞ വിലയുള്ള വിഭവവും ഈ  ഇഡ്ഡലികൾ തന്നെയാണ്. ഒരു ഇഡ്ഡലിക്ക് 500 രൂപയെന്നു കേട്ടാൽ എല്ലാവരും ഒന്ന് ഞെട്ടില്ലേ. തമിഴ്‌നാട്ടിലെ അഡയാർ ആനന്ദഭവൻ്റെ ഇഡ്ഡലിക്കാണ് ഈ കേട്ടാൽ ഞെട്ടുന്ന വില ഉള്ളത്. ഈ നഗരത്തിലെ ഏറ്റവും ചെലവേറിയ ഇഡ്ഡലിയും ഇത് തന്നെയാണ്.

ഈ വിഭവത്തെ ഇത്രയധികം ചെലവേറിയതും വിലകൂടിയതാക്കി മാറ്റിയതും എന്താണ്

 ഇഡ്ഡലി നിലവിൽ ആനന്ദ ഭവന്റെ താംബരം, ശാസ്ത്രി നഗർ , അണ്ണാനഗർ, വേളാച്ചേരി എന്നീ ബ്രാഞ്ചുകളിൽ മാത്രമേ ലഭ്യമാകൂ.
ആളുകൾ ഭക്ഷണശാലകളിൽ വരുമ്പോൾ, മിക്കപ്പോഴും അവർ അനാരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നത്, അതിൽ ഒരു മാറ്റം കൊണ്ടുവരാൻ ആണ് ഈ ഇഡ്ഡലി കൊണ്ടുവന്നത് എന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.

തയ്യാറാക്കുന്ന വിധവും ചേരുവകളും

പല രുചികളും ഘടകങ്ങളും ഉപയോഗിച്ചാണ് ഈ വിഭവം നിർമ്മിച്ചിരിക്കുന്നത്. ആദ്യം ഒരു ഇഡ്ഡലി എടുക്കും,
അതിലേക്ക്  രണ്ട് സ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചേർക്കുന്നു, തുടർന്ന് ഒരു മസാലയും (ഷൈറ്റേക്ക് കൂൺ, പഴകിയ വെളുത്തുള്ളി സത്ത്, ബ്രസീൽ പരിപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, മഞ്ഞൾ, അശ്വഗന്ധ  എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ പൊടി) ചേർക്കും. അടുത്തതായി  ബ്ലൂബെറിയും ഒരു പിടി കുതിർത്തതും തൊലികളഞ്ഞ ബദാം ഇതിലേക്ക് ചേർക്കുന്നു. പിന്നീട് ഉള്ളി കൊണ്ട് ഉണ്ടാക്കിയ ബട്ടർ സോസ് ചേർക്കുന്നു. ഇതിനൊപ്പം കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും ചേർക്കുന്നുണ്ട്.

 “കഴിഞ്ഞ വെള്ളിയാഴ്ച സമാരംഭിച്ചതുമുതൽ, ഞങ്ങളുടെ ശാഖകളിലുടനീളം 300 ലധികം ഇഡ്ഡലികൾ വിറ്റു. ബ്ലൂബെറി, ഇറക്കുമതി ചെയ്ത ഒലിവ് ഓയിൽ, ബദാം, നല്ല നിലവാരമുള്ള കുങ്കുമപ്പൂവ് എന്നിവയാണ് ഇതിൽ ചേർക്കുന്നത്. ഇവയുടെ ഒക്കെ രുചി ഒരിക്കൽ വന്ന ആളുകളെ വീണ്ടും ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്നു. പലരും ഇത് ഓൺലൈനായി ഓർഡർ ചെയ്യുകയും ചെയ്യുന്നുണ്ട്” എന്നാണ് അഡയാർ ആനന്ദ ഭവൻ ഡയറക്ടർ വിഷ്ണു പറഞ്ഞത്

Discover the luxurious ₹500 idli from Adyar Ananda Bhavan, blending tradition with premium ingredients and health benefits. Explore the unique creation available at select branches in Chennai and decide if it lives up to the hype.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version