ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യൻ കളിക്കാർക്ക് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ ഓരോ കളിക്കാർക്കും കിട്ടുന്ന കോടികളുടെ കണക്കെടുപ്പിലാണ് ആരാധകർ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ‌അറിയിച്ചത്. ഐസിസി  T20 കപ്പ് നേടിയ ടീം കളിക്കാർക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ആയിരുന്നു ജയ് ഷാ കുറിച്ചത്. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു.   

BCCI പ്രഖ്യാപിച്ച 125 കോടി ഫൈനൽ കളിച്ചവർക്കും റിസർവ്വിലിരുന്നവർക്കുമായി വീതിച്ചു നൽകും. ടീമിലുണ്ടായിരുന്ന എല്ലാവർക്കും 5 കോടി വീതം ലഭിക്കും, റിസർവ്വിലുണ്ടായിരുന്നവർക്കും സപ്പോർട്ട് സ്റ്റാഫിനും 1 കോടി വീതമാകും കിട്ടുക. വിജയത്തിൽ പങ്കാളിയായി ഫീൽഡിലുണ്ടായിരുന്നവർക്കും ഫീൽഡിന് പുറത്തുണ്ടായിരുന്നവർക്കും അർഹമായ പാരിതോഷികമാണ് BCCI വക്താവ് പറഞ്ഞു. കോച്ച് രാഹുൽ ദ്രാവിഡ്, സപ്പോർട്ട് സ്റ്റാഫിലുൾപ്പെടുന്ന ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരസ് ഹംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ട്രെയിനർ, മാനേജർ, വീഡിയോ അനലിസ്റ്റ്, സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവർക്കെല്ലാം പാരിതോഷികം ലഭിക്കും.  

2024 ലെ ടി20 ലോകകപ്പ് ചാമ്പ്യൻമാരായ ടീം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നൽകുന്നത് 2.45 മില്യൺ ഡോളർ ഏകദേശം 20.42 കോടി രൂപ ആണ്.  ഇഞ്ചോടിഞ്ച് പൊരുതി വീണ ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി നൽകുന്നത്, 1.28 മില്യൺ ഡോളർ ഏകദേശം 10.67 കോടി രൂപയും. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും സെമി ഫൈനലിൽ തോറ്റതിന് ശേഷം ടൂർണമെൻ്റിൽ നിന്ന് പുറത്തായ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും യഥാക്രമം 787,500 ഡോളർ വീതം ഏകദേശം 6.56 കോടി രൂപ നേടി. പ്ലെയർ ഓഫ് ദ ടൂർണമെൻ്റ്-ജസ്പ്രീത് ബുംറയ്ക്ക് 15000 ഡോളറും, പ്ലെയർ ഓഫ് ദി മാച്ച് ഇൻ ഫൈനൽ-വിരാട് കോഹ്‌ലിക്ക് $5000 ഡോളറും, ടൂർണമെൻ്റിൻ്റെ സ്മാർട്ട് ക്യാച്ച് നേടിയതിന് സൂര്യകുമാർ യാദവിന് 3000 ഡോളറും ലഭിച്ചു.

രണ്ടാം റൗണ്ടിൽ മുന്നേറാത്ത ടീമുകൾക്ക് $382,500 (₹3.19 കോടി) വീതം ലഭിച്ചു, ഒമ്പതാം സ്ഥാനത്തിനും 12-ാം സ്ഥാനത്തിനും ഇടയിൽ ഫിനിഷ് ചെയ്തവർക്ക് $247,500 (₹2.06 കോടി) വീതം ലഭിച്ചു. 13 മുതൽ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ ഓരോന്നും 225,000 ഡോളർ (1.87 കോടി രൂപ) നേടി. കൂടാതെ, സെമി-ഫൈനലും ഫൈനലും ഒഴികെയുള്ള ഓരോ മത്സരത്തിനും ഓരോ ടീമിനും $31,154 (₹2.59 കോടി) അധികമായി ലഭിച്ചു. 13-ാം സ്ഥാനത്തുനിന്നും 20-ാം സ്ഥാനത്തെത്തിയ ടീമുകളുടെ ശ്രമങ്ങളെ ക്രിക്കറ്റ് ഭരണസമിതിയും അംഗീകരിച്ചിട്ടുണ്ട്. നേരത്തെ പുറത്തായിട്ടും ഈ ടീമുകൾക്ക് 1.87 കോടി രൂപ വീതം ലഭിച്ചു.

ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത്. രോഹിത് ശര്‍മയുടെ അസാധാരണമായ നായകത്വത്തില്‍ ഇന്ത്യ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പില്‍ മുത്തമിട്ടത്.

Discover the record-breaking prize money awarded at the ICC T20 World Cup 2024, with India claiming $2.45 million and BCCI announcing an additional INR 125 crores for Team India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version