40 വർഷത്തിലേറെയായി ഇന്ത്യൻ പരസ്യചിത്രരംഗത്തിന്റെ മുഖമായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ പിയൂഷ് പാണ്ഡെ (Piyush Pandey). ഇന്ത്യൻ പരസ്യത്തിന്റെ ഭാഷയും സ്വരവും വൈകാരിക ഡിഎൻഎയും വരെ അദ്ദേഹം മാറ്റിമറിച്ചു. നാൽപതു വർഷങ്ങൾക്കിടയിൽ അദ്ദേഹം ഫെവിക്കോൾ, കാഡ്ബറീസ്, തുടങ്ങിയവയ്ക്ക് പാണ്ഡെ ഒരുക്കിയ പരസ്യങ്ങൾ ക്ലാസിക്കുകളായി. ദൂർദർശനു വേണ്ടി ഒരുക്കിയ ‘മിലേ സുർ മേരാ തുമാരാ’ എന്ന ഗാനത്തിന്റെ രചയിതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം. പിയൂഷ് പാണ്ഡെയ്ക്ക് ഇന്ത്യൻ പരസ്യചിത്രരംഗത്ത് ചിരപ്രതിഷ്ഠ നേടി നൽകിയ ചില രചനകൾ നോക്കാം.

piyush pandey legendary

ബ്രാൻഡ്: ഫെവിക്കോൾ
കാമ്പെയ്ൻ: ഫെവിക്കോൾ കാ ജോഡ്
വർഷം: 1998
കസേരകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾ മുതൽ വേർപിരിയാൻ കഴിയാത്ത വാഹനങ്ങൾ വരെ – അതിശയോക്തികളിലൂടെ ഫെവിക്കോളിന്റെ അതുല്യമായ ‘ശക്തിയെയും’ ‘ഒട്ടിപ്പിനേയും’ കാമ്പെയ്ൻ കാണിച്ചു. നർമത്തെ പശയായി ഉപയോഗിച്ചുകൊണ്ട്, പരസ്യങ്ങൾ “തകർക്കാൻ കഴിയാത്ത ബന്ധങ്ങൾ” എന്ന ആശയം കൊണ്ടുവന്നു. ഇത് ഫെവിക്കോളിനെ വിശ്വാസ്യതയുടെ പര്യായമാക്കി.

ബ്രാൻഡ്: ഏഷ്യൻ പെയിന്റ്സ്
കാമ്പെയ്ൻ: ഹർ ഘർ കുച്ച് കെഹ്താ ഹേ
വർഷം: 2002
ഓരോ വീടും അതിൽ താമസിക്കുന്നവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു എന്ന കാലാതീതമായ ആശയം ഈ കാമ്പെയ്‌ൻ അവതരിപ്പിച്ചു. വെറുമൊരു ജോലിയിൽ നിന്നോ ഉത്സവകാല ആചാരത്തിൽ നിന്നോ പെയ്ന്റിങ്ങിനെ ആത്മപ്രകാശനത്തിന്റെയും സ്വത്വത്തിന്റെയും പ്രവൃത്തിയാക്കി ഇത് മാറ്റി.

ബ്രാൻഡ്: ഡയറി മിൽക്ക്
കാമ്പെയ്ൻ: ‘കുച്ച് ഖാസ് ഹേ’
വർഷം: 1994
ഇന്ത്യൻ ചോക്ലേറ്റുകൾ പ്രധാനമായും പാശ്ചാത്യ ഇമേജറിയോടെയും കുട്ടികളെ ലക്ഷ്യം വച്ചും പരസ്യപ്പെടുത്തിയിരുന്ന ഒരു സമയത്ത്, ഈ പരസ്യം അതിനെയെല്ലാം മാറ്റിമറിച്ചു. മുതിർന്നവർ ചോക്ലേറ്റ് ട്രീറ്റ് ആസ്വദിക്കുന്നത് സാധാരണമാക്കാനാണ് ഈ കാമ്പെയ്നിലൂടെ അദ്ദേഹം. 1990 കളിൽ പ്രേക്ഷകരെ ആകർഷിച്ച പരസ്യത്തിൽ പാണ്ഡെ മധുര പലഹാരത്തിന്റെ സന്തോഷവും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ ആഹ്ലാദവും ഒരുമിച്ച് കൊണ്ടുവന്നു.

ബ്രാൻഡ്: ഹച്ച്
കാമ്പെയ്ൻ: യൂ ആൻഡ് ഐ ഇൻ ദിസ് ബ്യൂട്ടിഫുൾ വേൾഡ്
വർഷം: 2003
ഒരു കൊച്ചുകുട്ടിയും എല്ലായിടത്തും വിശ്വസ്തതയോടെ അവനെ പിന്തുടരുന്ന അവന്റെ നായ്ക്കുട്ടിയും! പാട്ടും പരസ്യത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളും ഹച്ച് ബ്രാൻഡിനെ കൂടുതൽ ജനപ്രിയമാക്കി. 2009ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം സീസണിനായി ഐക്കോണിക് വോഡാഫോൺ സൂസൂകൾ സൃഷ്ടിച്ചതും അദ്ദേഹം തന്നെ.

ബ്രാൻഡ്: കൈനറ്റിക്
കാമ്പെയ്ൻ: ചൽ മേരി ലൂണ
വർഷം: 1980കൾ
പിയൂഷ് പാണ്ഡെയുടെ “ഷാൻ സേ ബോലോ… ചൽ മേരി ലൂണ” എന്ന ലളിതമായ വാക്യം ബ്രാൻഡിന്റെ അഭിമാനത്തിന്റെ പ്രസ്താവനയായി മാറി. മോട്ടോർ സൈക്കിളിന്റെയും സൈക്കിളിന്റെയും 50 സിസി ഹൈബ്രിഡ് ആയ ലൂണയെ, ദൈനംദിന ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിന്റെയും ചലനാത്മകതയുടെയും അഭിലാഷത്തിന്റെയും പ്രതീകമായി കാമ്പെയ്‌ൻ ആഘോഷിച്ചു.

ബ്രാൻഡ്: പോളിയോ വാക്സിനേഷൻ
കാമ്പയിൻ: ദോ ബൂന്ദ് സിന്ദഗി കേ
വർഷം: 1995
ഗ്രാമപ്രദേശങ്ങളിൽ വാക്സിനേഷനെക്കുറിച്ചുള്ള ഭയം നേരിടുന്നതിനാണ് ഈ കാമ്പെയ്ൻ സൃഷ്ടിച്ചത്. സർക്കാരുമായും ആരോഗ്യ ഏജൻസികളുമായും സഹകരിച്ച് പാണ്ഡെ ഈ സംരംഭത്തിന് നേതൃത്വം നൽകി. അമിതാഭ് ബച്ചനെ ഉൾപ്പെടുത്തി നടത്തിയ കാമ്പെയ്ൻ കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ പ്രേരിപ്പിക്കുന്ന അമ്മമാർക്ക് മികച്ച സന്ദേശം നൽകി. 2014 ഓടെ ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നതിൽ കാമ്പെയ്ൻ പ്രധാന പങ്ക് വഹിച്ചു.

remembering legendary adman piyush pandey and his iconic work for fevicol, cadbury dairy milk, asian paints, hutch, and the polio campaign ‘do boond zindagi ke.’

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version