സൺ പിക്‌ചേഴ്‌സിന്റെ ഉടമ, ! India's Richest Filmmaker Kalanithi Maran Net Worth

തെന്നിന്ത്യൻ സിനിമകളിലെ നിർമ്മാതാക്കളിൽ ശ്രദ്ധേയനാണ് കലാനിധി മാരൻ. പ്രമുഖ ടെലിവിഷന്‍ ശ്യംഖലയായ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ സ്ഥാപകനും ചെയര്‍മാനുമായ കലാനിധി മാരന്‍ ചെറുപ്പം മുതലേ ബിസിനസിൽ പേരെടുത്ത ആളാണ്. ഏകദേശം 29,000 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണക്കുകൾ പ്രകാരം  ഭൂഷൺ കുമാർ, കരൺ ജോഹർ, ഗൗരി ഖാൻ എന്നിവരേക്കാൾ സമ്പന്നൻ ആണ് കലാനിധി മാരൻ. എന്തിരൻ, ബീസ്റ്റ്, പേട്ട, സർക്കാർ, ജയിലർ തുടങ്ങിയ തമിഴ് സിനിമയിലെ ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ആണ്.

ഇതിൽ രജനികാന്തിൻ്റെ ജയിലർ ബോക്‌സ് ഓഫീസിൽ വൻ വിജയം ആയിരുന്നു. ഷാരൂഖ് ഖാൻ നായകൻ ആയ ജവാനും ഒരു ദിവസം കൊണ്ട് 70 കോടിയിലധികം രൂപ നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. 2010 മുതല്‍ 15 വരെ സ്‌പൈസ് ജെറ്റിന്റെ നടത്തിപ്പും കലാനിധി മാരന് ആയിരുന്നു.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മരുമകനും മുന്‍ കേന്ദ്രമന്ത്രി മുരശൊലി മാരന്റെ മകനുമാണ് കലാനിധി മാരന്‍. ഇളയ സഹോദരന്‍ ദയാനിധി മാരനും മന്ത്രിയായിരുന്നു. കുടുംബം ഒരു രാഷ്ട്രീയ പാരമ്പര്യം പിന്തുടരുമ്പോഴും കലാനിധി മാരന്‍ ബിസിനസ് വഴികളിൽ ആയിരുന്നു. 1993-ൽ ആണ് സൺ ടിവി ആരംഭിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് അടുത്ത സംസ്ഥാനങ്ങളിലേക്കും പടര്‍ന്ന സണ്‍ ടിവിയുടെ ചാനലുകള്‍, എഫ്എം സ്റ്റേഷനുകള്‍, ഡിടിഎച്ച് സേവനങ്ങള്‍ എന്നിവ കലാനിധി മാരനിലെ ബിസിനസുകാരന്റെ വളർച്ച കൂടി ആയിരുന്നു.

മുപ്പതിലധികം ടെലിവിഷന്‍ ചാനലുകളുള്ള സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ അതിശയിപ്പിക്കുന്നത് ആയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആണ് സണ്‍ പിക്‌ചേഴ്‌സ് എന്ന നിർമ്മാണ കമ്പനി രൂപം കൊള്ളുന്നത്. രണ്ടായിരത്തില്‍ ആരംഭിച്ച കമ്പനി സജീവമാകുന്നത് 2010ല്‍ ‘യന്തിരൻ’ എന്ന ചിത്രത്തോടെയാണ്. തുടര്‍ന്ന് തമിഴില്‍ നിരവധി വന്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ഇപ്പോഴും തമിഴ് സിനിമാ വ്യവസായത്തിലെ മികച്ച നിര്‍മാതാക്കളുടെ പട്ടികയില്‍ തന്നെയാണ് സണ്‍ പിക്‌ചേഴ്‌സ്.

Discover the journey of Kalanithi Maran, India’s richest filmmaker and the force behind SUN TV, with a net worth of Rs 29,000 crore. Learn about his achievements and blockbuster hits like “Jailer” and “Jawan.”

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version