2024 ലെ ആദ്യ 100 കോടി തമിഴ് സിനിമ!

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്നത് തമിഴ് സിനിമയിൽ 2024 ൽ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ഉണ്ടാവുന്നതും, 100 കോടി ക്ലബിലേക് ഒരു സിനിമ ഇടം പിടിക്കുന്നത് കാണുവാനും ആയിരുന്നു. കാത്തിരുപ്പ് അവസാനിപ്പിച്ചുകൊണ്ട്, തമിഴ് സിനിമാ ഇൻഡസ്‌ട്രിക്ക് 2024 ൽ ആദ്യ 100 കോടി ക്ലബ് സിനിമ ലഭിച്ചിരിക്കുകയാണ്. 2024 ലെ ഈ ബഹുമതി സ്വന്തമാക്കാൻ സിനിമ വ്യവസായം ആറ് മാസത്തെ സമയമാണ് എടുത്തത്. ഈ നേട്ടം സ്വന്തമാക്കിയത് മക്കൾ സെൽവൻ വിജയ സേതുപതിയും.  വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രമാണ് ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 100 കോടി എന്ന ബഹുമതി നേടിയത്. സിനിമ റിലീസായി വെറും 15 ദിവസത്തിനുള്ളിൽ ആണ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.

കൽക്കി 2898 എഡിയുടെ റിലീസ് കാരണം, മഹാരാജയുടെ റിലീസ്  സെന്‍ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍  1 കോടിക്ക് അടുത്ത് പടം ഇപ്പോഴും നേടുന്നുണ്ട്.  ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മൊത്തം 63.50 കോടിയാണ് നേടിയത്. നികുതി ഉൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 74.93 കോടിയാണ്. ഇന്ത്യൻ ഗ്രോസ്, ഓവർസീസ് ഗ്രോസ് എന്നിവ കൂട്ടിയാണ് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 15 ദിവസത്തില്‍ ചിത്രം 100.03 കോടി എത്തിയത്. വിജയ് സേതുപതി അഭിനയിക്കുന്ന  അന്‍പതാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മഹാരാജയ്ക്ക്.  

മഹാരാജ 7 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ചതും വലിയ വാർത്ത ആയിരുന്നു. ഇതിനിടയിൽ ഈ ചിത്രത്തിൽ സേതുപതി വാങ്ങിയ സാലറിയും ചർച്ച ആവുകയാണ്. വിജയ് സേതുപതി വില്ലനായി അഭിനയിച്ച ജവാൻ സിനിമയിൽ അദ്ദേഹത്തിന്റെ പ്രതിഫലം 25 കോടി ആയിരുന്നു. എന്നാൽ ബ്ലോക്ക് ഓഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന മഹാരാജയിൽ അഭിനയിച്ചത് 20 കോടി രൂപയ്ക്കാണ്. കഥ നല്ലത് ആവുമ്പോൾ പ്രതിഫലം നോക്കാറില്ലെന്ന് ആയിരുന്നു അദ്ദേഹം മറുപടി ആയി പറഞ്ഞത്.

പ്രതിഫലം നോക്കാതെയും അഡ്വാൻസ് തുക കൈപ്പറ്റാതെയും പല ചിത്രങ്ങളും താൻ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്. 50 ചിത്രങ്ങൾ പൂർത്തിയാക്കിയ വിജയ് സേതുപതിയ്ക്ക് നിലവിൽ ഇൻഡസ്ട്രിയിൽ ലഭിക്കാവുന്ന കുറഞ്ഞ സാലറി ആണ് മഹാരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. 

Explore how Vijay Sethupathi’s Maharaja became Kollywood’s first 100 crore grosser in 2024, achieving this milestone in just 15 days at the global box office.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version