മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍,  പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ആണ് ചക്കയില്‍ അടങ്ങിയിട്ടുള്ളത്.

 ഇത്തരത്തിൽ നിരവധി പോഷകഗുണങ്ങളുള്ള ചക്കയെ ഒരു ബിസിനസ് സംരംഭമായി വളർത്തിയെടുത്തിരിക്കുകയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവും സുഹൃത്തുക്കളും. എഞ്ചിനീയറിങ്ങും എം ബി എയും  പൂർത്തിയാക്കിയ മാനസ് തനിക്ക് ലഭിച്ച ആരൊക്കെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് പഴങ്ങളിൽ നിന്നും കോടികൾ വിറ്റു വരവുള്ള ബിസിനസിലേക്ക് തിരിയുന്നത്.

 ആദ്യം ചക്കയിൽ നിന്നും ഒരു മോക്മീറ്റ് പ്രോഡക്റ്റ് ആണ് മാനസ് അവതരിപ്പിച്ചത്. അതിന് വിപണന സാധ്യത കുറവായിരുന്നത് കൊണ്ടുതന്നെ അടുത്ത ഘട്ടം എന്ന നിലയിൽ ചിപ്സിലേക്ക് മാനസ് തിരിഞ്ഞു. പിന്നീട് ഗൗതം രഘുരാമൻ, ജ്യോതി രാജ്‌ഗുരു എന്നിവരുടെ കൂടെ പങ്കാളിത്തത്തോടെ ഡോ ജാക്ക്‌ഫ്രൂട്ട് എന്ന ബ്രാൻഡിലേക്ക്.

“ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പ്രത്യേകിച്ച് തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യയിലെ പ്രധാന ഭക്ഷണമായ സ്വാദിഷ്ടമായ ചക്ക കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ഡോ. ജാക്ക്ഫ്രൂട്ടിന് നിങ്ങളുടെ ആവശ്യം നിറവേറ്റാൻ കഴിയും.  ഗ്രീൻ ജാക്ക്ഫ്രൂട്ട്-പ്ലെയിൻ, ഗ്രീൻ ജാക്ക്ഫ്രൂട്ട്-ബിബിക്യു ഫ്ലേവർ, ഗ്രീൻ ജാക്ക്ഫ്രൂട്ട്-ഫ്രോസൺ എന്നിങ്ങനെ  നൂതനവും രുചികരവുമായ ചക്ക അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും നിങ്ങളിലേക്ക് എത്തിക്കുവാനും ഞങ്ങൾക്ക് കഴിയും.  അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും മറ്റ് ആഗോള വിപണികളിലും ചക്ക ഒരു മുഖ്യധാരയാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.  സുസ്ഥിരമായ ഒരു പരിസ്ഥിതിക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് കൂടാതെ തദ്ദേശീയ കർഷക സമൂഹത്തിൻ്റെ വരുമാനത്തിലേക്ക് ഞങ്ങൾ നേരിട്ട് സംഭാവന ചെയ്യുന്നു”. എന്താണ് ഇവരുടെ ബ്രാൻഡ് ആയ ഡോക്ടർ ജാക്ക് ഫ്രൂട്ട് ഉപഭോക്താക്കൾക്ക് നൽകുന്ന ഉറപ്പ്.

എന്തുകൊണ്ട് ചക്ക തിരഞ്ഞെടുത്തു എന്നതിനും മാനസിന് വളരെ കൃത്യമായ മറുപടിയുണ്ട്. ”  സസ്യാഹാരം കഴിക്കുകയോ പൊതുവെ ആരോഗ്യത്തോടെ ഇരിക്കുകയോ പോലുള്ള ജീവിതശൈലി തിരഞ്ഞെടുപ്പിനെ സഹായിക്കുന്ന ഒരു വിഭവമാണ് ചക്ക.  ഇത് മാംസമല്ലെങ്കിലും, ചക്ക അതിനോട് സാമ്യമുള്ളതും ആരോഗ്യകരവുമാണ്.  വ്യത്യസ്ത രുചികളോടെ ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നു.  ഈ സമ്പൂർണ സസ്യാഹാരത്തിൽ നാരുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ സമ്പന്നമായുണ്ട്.  പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്യാൻസറിനെ ചെറുക്കാനും ചർമ്മത്തെ ചുളിവുകളില്ലാതെ നിലനിർത്താനും ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.” എന്നാണ് ഡോ ജാക്ക്ഫ്രൂട്ട് പറയുന്നത്.

അതോടൊപ്പം തന്നെ ഡോ ജാക്ക്ഫ്രൂട്ട്  ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഓർഗാനിക് അല്ലെങ്കിൽ ഹോംസ്റ്റേഡ് ചക്കയിൽ നിന്നാണ്.  അവയിൽ അധിക പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടില്ല എന്നും  കർഷകരിൽ നിന്ന് നേരിട്ട് ചക്ക സ്രോതസ്സുചെയ്യുന്നത് വഴി   തദ്ദേശീയ കർഷക സമൂഹത്തിൻ്റെ ജീവിതത്തെ സമ്പന്നമാക്കാൻ സാധിക്കുന്നുണ്ട് എന്നും ഇവർ പറയുന്നു. സമാനതകളില്ലാത്ത ഗുണനിലവാരത്തിലും പോഷക മൂല്യങ്ങളിലും വരുന്ന ഒരു സമ്പൂർണ്ണ പാക്കേജാണ് ഡോ ജാക്ക്‌ഫ്രൂട്ട് ഉൽപ്പന്നങ്ങൾ.

Discover Dr. Jackfruit, the innovative startup bringing the rich flavors of jackfruit to the global market with products like Green Jackfruit – Plain, BBQ Flavor, and Frozen. Learn about their commitment to quality and sustainability.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version