കേരളത്തിലെ വിപണിയിൽ താരമാകാൻ ഒരുങ്ങുകയാണ് എം.ഡി.2  എന്ന  രുചിയിലും ഗുണത്തിലും മുന്നിൽ നിൽക്കുന്ന പുതിയ ഇനം  പൈനാപ്പിൾ . കേരളത്തിൽ നിന്നും വരും വർഷങ്ങളിൽ കൂടുതൽ എം.ഡി.2 ഇനം പൈനാപ്പിൾ ഉത്പാദിപ്പിച്ചു കയറ്റിയയക്കുകയാണ് കർഷകരുടെ ലക്‌ഷ്യം. അതിനായി ഈ  വർഷം എം.ഡി.2 പൈനാപ്പിളിന്റെ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൈനാപ്പിൾ കർഷകർ.  

നിലവിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മൗറീഷ്യസ് ഇനത്തിനെക്കാൾ ഉത്പാദനക്ഷമത കൂടുതലാണ് എം.ഡി.2-ന്.  മൗറീഷ്യസ് ഇനത്തിനെ അപേക്ഷിച്ച് എം.ഡി.2 കൂടുതൽ നാൾ സൂക്ഷിക്കാനാകും.  മൗറീഷ്യസ് ഇനം പരമാവധി 12 ദിവസം കേടാകാതെ സൂക്ഷിക്കാമെങ്കിൽ എം.ഡി.2 ഒരു മാസംവരെ കേടുകൂടാതെ ഇരിക്കും.

അതിനാൽ കണ്ടെയ്‌നർ വഴി വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നതാണ് കർഷകർ കാണുന്ന മറ്റൊരു മേന്മ. നിലവിൽ മൗറീഷ്യസ് ഇനം ഗൾഫ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നുണ്ട്.  വാർഷിക ഉത്പാദനത്തിന്റെ 0.2 ശതമാനം മാത്രമാണ് കയറ്റുമതി. പുതിയ ഇനം എത്തുന്നതോടെ കയറ്റുമതി ഉയർത്താനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

മൗറീഷ്യസ് ഇനം ഒരു ഏക്കർ തോട്ടത്തിൽ 12 ടൺ ലഭിക്കുമ്പോൾ എം.ഡി.2 പൈനാപ്പിൾ 18 ടൺ ലഭിക്കും. വർഷം 5-6 ലക്ഷം ടൺ പൈനാപ്പിൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. പുതിയ ഇനം എത്തുന്നതോടെ ഉത്പാദനം ഇനിയും ഉയരും.  

ഈ വർഷം എം.ഡി.2 പൈനാപ്പിളിന്റെ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഴക്കുളത്തടക്കം പൈനാപ്പിൾ കർഷകർ.  ഇതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രൊമോഷൻ കൗൺസിൽ കേരളയുടെ പിന്തുണയുമുണ്ട്.  വാഴക്കുളം പൈനാപ്പിൾ റിസർച്ച് സ്റ്റേഷൻ വികസിപ്പിച്ചെടുത്തതും പുണെയിൽ നിന്നുമാണ് ടിഷ്യുകൾച്ചർ തൈകൾ എത്തിയത്.  അടുത്ത വർഷം വിപണിയിൽ എം.ഡി.2 പൈനാപ്പിൾ എത്തുമെന്നാണ് വാഴക്കുളത്തുള്ള പൈനാപ്പിൾ കർഷകർ പറയുന്നത്.

Discover how MD2 pineapple, known for its superior taste and quality, is set to become a star in Kerala’s market. Learn about the farmers’ plans to plant one lakh saplings and the benefits of this new variety.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version