70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞിരുന്നു. രാജ്യത്ത് 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മുർമു പറഞ്ഞിരുന്നു.

ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കൾക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്നുണ്ടെന്ന് ആയിരുന്നു മുർമു പറഞ്ഞത്. എന്താണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന? ഒരു രൂപ പോലും ഇൻഷുറൻസ് പ്രീമിയം നൽകേണ്ട എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്ക് കീഴിൽ ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് സംരക്ഷണം ലഭ്യമാണ്. കുടുംബത്തിലുള്ള ഒരാൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ ഈ ചികിത്സാ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായാണ് ഈ പദ്ധതി. ദേശീയ അരോഗ്യ സുരക്ഷാ പദ്ധതിയുടെ പുതുക്കിയ രൂപമാണിത്. ആശുപത്രി വാസത്തിനു മുൻപും ശേഷവുമുള്ള ചെലവുകൾ, ശസ്ത്ര ക്രിയാ ചെലവുകൾ എന്നിവയെല്ലാം പദ്ധതിക്കു കീഴിൽ സൗജന്യമായി ലഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്ക് കീഴിൽ വരുമാനം കുറഞ്ഞവര്‍ക്കാണ് ഇൻഷുറൻസ് സംരക്ഷണം ലഭിക്കുക . 2011 സെൻസസ് പ്രകാരംസര്‍ക്കാര്‍ ജോലിക്കാര്‍ക്കും അഞ്ച് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും ഒന്നും സഹായം ലഭിക്കില്ല. അതുപോലെ ഇരുചക്ര വാഹനങ്ങളോ, കാറോ ഉണ്ടെങ്കിലും സഹായം ലഭിക്കില്ല. വലിയ ഫിഷിങ് ബോട്ട് ഉടമകൾ, 50,000 രൂപ ക്രെഡിറ്റ് ലിമിറ്റോഡ് കൂടിയ കിസാൻ കാര്‍ഡുകൾ ഉള്ളവര്‍ എന്നിവര്‍ക്കും സഹായം ലഭിക്കില്ല . പ്രതിമാസ വരുമാനം 10,000 രൂപയിൽ കൂടാൻ പാടില്ല. റേഷൻ കാര്‍ഡിൽ PMJAY,KASP,RSBY,CHIS plus എന്നിവയിൽ ഏതെങ്കിലും സീൽ ഉണ്ടെങ്കിലും പദ്ധതിയിൽ അംഗമായിരിക്കും. മഞ്ഞ് ,പിങ്ക് കാർഡുകാർക്ക് ഒട്ടുമിക്ക പേർക്കും ഈ ആനുകൂല്യം ഉണ്ട് . നീല , വെള്ള കാർഡുകൾ APL കാർഡായതിനാൽ സാധ്യത കുറവാണ്. കാർഡിൽ സീലു വിട്ടുപോയതാണെങ്കിൽ അര്‍ഹത പരിശോധിക്കാൻ താലൂക്കാശുപത്രികളുമായും ബന്ധപ്പെടാം. വരുമാനത്തിൻെറ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ തന്നെയാണ് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.

Ayushman Bharat Yojana provides up to ₹5 lakhs/year for healthcare expenses, covering secondary and tertiary care. Learn about eligibility criteria and benefits under this Indian health insurance scheme.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version