ദുബായ് സെക്ടറിൽ നിന്നും കേരളത്തിലേക്ക്  ആരംഭിക്കുന്ന യാത്ര കപ്പൽ സർവീസ് കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തി നടപ്പാക്കും. യാത്ര കപ്പൽ സർവ്വീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് കേരളമാരിടൈം ബോർഡ് ഇതിനായുള്ള നടപടികൾ സ്വീകരിച്ചത്. ഇത്തരത്തിൽ കപ്പൽ സർവീസ് നടത്താൻ  താൽപര്യം അറിയിച്ചുകൊണ്ട് മുന്നോട്ടു വന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്,ജാബൽ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ്  (White Sea Pvt Ltd, Jabal Venture Pvt Ltd. ) എന്നീ രണ്ട് കമ്പനികളുമായി മാരിടൈം ബോർഡ് ചർച്ചകൾ നടത്തിക്കഴിഞ്ഞു.

  കൊച്ചി തുറമുഖമാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ വലിയ കപ്പലുകൾ അടുക്കാൻ സജ്ജമായിട്ടുള്ളത് എന്ന് കണ്ടെത്തി. ആദ്യഘട്ടമെന്ന നിലയിൽ ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്ക് നടപ്പാക്കാനുദേശിക്കുന്ന യാത്രാ കപ്പൽ സർവ്വീസ് അവിടെനിന്നാവും ആരംഭിക്കുക. സംസ്ഥാനത്തുള്ള മേജർ തുറമുഖങ്ങളിലൊന്നായ  കൊച്ചി തുറമുഖത്തിന്റെ  വികസനത്തിനും സംസ്ഥാന താൽപ്പര്യം മുൻനിർത്തിയുള്ള ചരക്ക്-യാത്രാ കപ്പൽ ഗതാഗതത്തിനും ആവശ്യമായ ഇടപെടലുകൾ സംസ്ഥാന  സർക്കാരിന്റെ ഭാഗത്ത് നിന്നും ഉറപ്പാക്കിയതായി  തുറമുഖ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

മേജർ തുറമുഖങ്ങളുടെ നടത്തിപ്പ് ചുമതല കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ് കൊച്ചി അന്താരാഷ്ട്ര തുറമുഖത്തിന്റെ  നടത്തിപ്പു ചുമതല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതവും അന്താരാഷ്ട്ര യാത്രാ കപ്പൽ സർവീസും കൊച്ചി തുറമുഖം വഴിയാണ് നടന്നു വരുന്നതെന്നും  അറിയിച്ചു.

Learn about the new Yatra ship service connecting Dubai to Kerala via Kochi port. This initiative addresses the requests of expatriate Malayalis, with the Kerala Maritime Board collaborating with White Sea Pvt Ltd and Jabal Venture Pvt Ltd.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version