പൊടിയും അഴുക്കും പുരണ്ട് കിടക്കുന്ന വാഹനങ്ങളും തകരാറിലായി ദീര്‍ഘനാളുകള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും നമ്മുടെ നാട്ടിൽ പലയിടത്തും കാണാറുള്ള കാഴ്ചയാണ്. എന്നാൽ ഇത് യുഎഇ ഇത് അനുവദിക്കില്ല. യുഎഇയിലെ തെരുവുകളിൽ പോയിട്ട് വീടുകളുടെ പാർക്കിങ്ങിൽ പോലും ഒരു വാഹനവും പൊടി പിടിച്ചോ അഴുക്ക് പിടിച്ചോ കിടക്കാൻ ഇവിടെ ഗവണ്മെന്റ് അനുവദിക്കില്ല. അങ്ങനെയെന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പിന്നെ ലഭിക്കുന്നത് ഫൈൻ ആയിരിക്കും. കാറുകള്‍ വൃത്തിയാക്കാതെ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം ആണ് അബുദാബി മുനിസിപ്പാലിറ്റി പിഴ ചുമത്താറുള്ളത്. നിശ്ചിത സമയപരിധിക്ക് ശേഷവും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യാറുമുണ്ട്.

ഇത്തരം വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതാണ് രീതി. വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും വൃത്തിഹീനമായി ഉപേക്ഷിക്കുന്ന കാറുകള്‍ ചുറ്റുപാടുകളെ മോശമായി ബാധിക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

ഒരു നീണ്ട വേനൽ അവധിക്ക് പോകുന്ന ആളുകൾ തങ്ങളുടെ വീടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം തന്നെ അവരുടെ കാറുകൾ വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കുന്നു എന്നും ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് മുൻസിപ്പാലിറ്റി ആവശ്യപ്പെട്ടത്. വാഹനങ്ങൾ വൃത്തി ആയി സൂക്ഷിക്കാത്തവരിൽ പലർക്കും തിരികെ വരുമ്പോഴേക്ക് ഫൈൻ ലഭിച്ചു തുടങ്ങിയതോടെ ഇപ്പോൾ അത് ഒഴിവാക്കാനുള്ള സജീവമായ നടപടികൾ ആളുകൾ സ്വീകരിക്കുന്നുണ്ട്.

ആരോഗ്യപരമായ അപകടങ്ങൾ തടയുന്നതിനും നഗരത്തിൻ്റെ സൗന്ദര്യം കളങ്കപ്പെടുത്താതിരിക്കുന്നതിനും ഒപ്പം എല്ലാവരും നിയമങ്ങൾ പാലിക്കണമെന്നും ഉടമകൾ അവരുടെ കാറുകളുടെ ശുചിത്വം പാലിക്കണം എന്നും ഉറപ്പാക്കാൻ ആണ് ഈ നടപടി എന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു. വൃത്തിഹീനമായി കിടക്കുന്ന കാറുകൾക്കെതിരായ ഈ നയം 2019 ജൂലൈ മുതലാണ് പ്രാബല്യത്തിൽ വന്നത്. ദുബായ് മുനിസിപ്പാലിറ്റി നിയമം അനുസരിച്ച്, താമസക്കാർക്ക് അവരുടെ വാഹനം പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ചുമത്തും. 2021-ൽ, ഷാർജ മുനിസിപ്പാലിറ്റി, വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം എമിറേറ്റിലുടനീളം 3,911 ‘ഉപേക്ഷിക്കപ്പെട്ട കാറുകൾ’ ആണ് കണ്ടുകെട്ടിയത്.

ആഴ്ചയിൽ ഒരിക്കലെങ്കിലും കാറുകൾ കഴുകുന്നത് വാഹനത്തിൻ്റെ പുറംഭാഗം തുരുമ്പെടുക്കുന്നത് തടയാൻ സഹായിക്കുമെന്ന് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് എമിറാത്തി ട്രാഫിക് സുരക്ഷാ ഗവേഷകൻ ഡോ.മുസ്തഫ അൽ ദഹ് പറഞ്ഞു. വൃത്തിയുള്ള കാർ എന്നതിനർത്ഥം നിങ്ങളുടെ വാഹനത്തെ മികച്ച രൂപത്തിൽ പരിപാലിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കാറുകൾ ഗാരേജിലോ ഭൂഗർഭ പാർക്കിങ്ങിലോ സൂക്ഷിക്കാം. കാർ വൃത്തിയാക്കാൻ ഉടമകൾക്ക്, അവർ സ്ഥലത്ത് ഇല്ലെങ്കിൽ സുഹൃത്തിനോടോ കുടുംബാംഗങ്ങളോടോ ആവശ്യപ്പെടാം. ഇത് കാർ വൃത്തിയായി സൂക്ഷിക്കാൻ മാത്രമല്ല, സുരക്ഷാ ആവശ്യങ്ങൾക്കും വേണ്ടിയാണ് ” എന്നാണ് അദ്ദേഹം പറഞ്ഞത്.

 “ വേനൽക്കാലത്ത് പുറത്തെ ചൂട് വളരെ ഉയർന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശം കാറുകളുടെ പുറത്തെ അൾട്രാവയലറ്റ് (UV) എക്സ്പോഷറുമായി സംയോജിപ്പിക്കുമ്പോൾ ഇത് പ്ലാസ്റ്റിക്കുകൾക്കും ജൈവ വസ്തുക്കൾക്കും വളരെ ദോഷം ചെയ്യും. മാത്രമല്ല ഒരു കാർ കൂടുതൽ സമയവും സൂര്യനിൽ ചെലവഴിക്കുമ്പോൾ ഹെഡ്‌ലൈറ്റുകളിൽ മഞ്ഞനിറമായി മാറുകയും പൊട്ടുകയും ചെയ്യും” എന്നും അദ്ദേഹം പറഞ്ഞു.

ആളുകൾ സമ്മർ വെക്കേഷൻ സമയത്ത് ടൂറുകൾ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു.

വാഹനംസ്റ്റാർട്ട് ചെയ്ത് അൽപ്പസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു സുഹൃത്തിന് താക്കോൽ നൽകുക (ആഴ്ചയിലൊരിക്കൽ, എഞ്ചിൻ 10 മിനിറ്റ് പ്രവർത്തിപ്പിക്കുക, സാധ്യമെങ്കിൽ കുറച്ച് സമയം ഓടിക്കുക).

കാർ പാർക്ക് ചെയ്യാൻ തണലുള്ള സ്ഥലം കണ്ടെത്തുക, അല്ലെങ്കിൽ വാഹനം കവർ ചെയ്തു സൂക്ഷിക്കുക (കാറിൻ്റെ കവറുകൾ ഏകദേശം 150 ദിർഹം മുതൽ ആരംഭിക്കുന്നു).

ടയർ മർദ്ദം ശുപാർശ ചെയ്യുന്ന മർദ്ദത്തിലാണെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ ടയറുകൾക്ക് സ്വാഭാവികമായും കാലക്രമേണ കുറച്ച് വായു ലീക്ക് ചെയ്യാം.

 സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് കാറുകൾ ഒരു ദിവസത്തിന്റെ പകുതി സമയത്തേക്ക് പോലും ഉപേക്ഷിക്കുകയാണെങ്കിൽ ഗ്ലാസിൻ്റെ ഇൻ്റീരിയറിൽ സൺ ഷേഡുകൾ ഉപയോഗിക്കുക.

Discover the stringent vehicle cleanliness regulations in the UAE, including fines for dirty vehicles and essential tips for maintaining car condition during summer vacations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version