സിനിമകൾ തീയറ്ററിൽ ഹിറ്റാവുന്നത് കാണാൻ ആരാധകർ കാത്തിരിക്കുന്നത് പോലെ തന്നെയാണ് തങ്ങളുടെ പ്രീയപ്പെട്ട താരങ്ങളുടെ സിനിമകൾ കോടി ക്ലബുകളിൽ എത്തുന്നത് കാണാനും. ഓരോ സിനിമ ഇറങ്ങുമ്പോഴും അത്രയേറെ ഇഷ്ടത്തോടെ ആരാധകർ ചർച്ച ചെയ്യുന്നത് മുൻപ് കോടി ക്ലബുകളിൽ എത്തിയ ചിത്രങ്ങളെ കുറിച്ചാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രഭാസ് നായകനായ കൽക്കിയും വിജയ് സേതുപതി നായകനായ മഹാരാജയുമെല്ലാം അത്തരത്തിൽ കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ്. നൂറു കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകൾ ആണ് കൂടുതലും ആരാധകർ ചർച്ച ചെയ്യാറുള്ളത്. എന്നാൽ നൂറു കോടിയും കടന്ന് ആയിരം കോടിയിൽ എത്തിയ ചില ഇന്ത്യൻ സിനിമകൾ ഉണ്ട്. അത്തരത്തിൽ ആയിരം കോടിയിൽ എത്തിയ 6 സിനിമകൾ പരിചയപ്പെടാം.

ദംഗല്‍

2016 ൽ പുറത്തിറങ്ങിയ നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആയിരം കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ്. 2070.3 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രം എന്ന നിലയിൽ അവതരിപ്പിച്ച സിനിമയാണ് ദംഗൽ.

ബാഹുബലി 2

2017 ൽ ആയിരുന്നു ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തിയ സിനിമ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രഭാസ്, അനുഷ്ക, തമന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ ഈ സിനിമയുടെ ആഗോള കളക്ഷൻ 1788.06 കോടി ആയിരുന്നു.

ആർആർആർ

2022 ൽ പുറത്തിറങ്ങിയ രാജമൗലി ചിത്രമായ  ആർആർആറും ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ചു. 1230 കോടി ആയിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ്  പ്രദര്‍ശനത്തിന് എത്തിയത്.

കെജിഎഫ് 2

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് കെജിഎഫ് 2. കെ.ജി.എഫ്. ചലച്ചിത്ര സീരീസിലെ രണ്ടാം ഭാഗമാണിത്. ഇതും ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. 1215 കോടി ആയിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. യഷ് , സഞ്ജയ് ദത്ത് , രവീണ ടണ്ടൻ , ശ്രീനിധി ഷെട്ടി , പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ജവാൻ

2023 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ജവാനും 1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 1160 കോടിയാണ് ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ. അറ്റ്ലി സംവിധാനം ചെയ്ത ജവാൻ വലിയ ഒരു താരനിര അണിനിരന്ന ചിത്രമായിരുന്നു. തമിഴിന് പുറമെ മറ്റ് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്തിരുന്നു.

പഠാൻ

2023 ലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രം ആയിരം കോടി ക്ലബിൽ എത്തിയത് പഠാൻ ആയിരുന്നു. 1055 കോടി ആയിരുന്നു ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ഷാരൂഖ് ഖാനൊപ്പം വൻ താരനിര അണിനിരന്ന ചിത്രമാണ്. 

Explore the top Indian blockbuster movies that have grossed over 1000 crore worldwide, including Dangal, Baahubali 2, RRR, K.G.F: Chapter 2, Pathaan, and Jawan. Learn about their directors, stars, languages, and their record-breaking success in the film industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version