ഇന്ത്യയിലെ മദ്യവ്യവസായം തഴച്ചുവളരുകയാണ്. ദിനംപ്രതി പുതിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്യുന്നതോടെ, പല പൗരന്മാരും ഇപ്പോൾ അന്താരാഷ്‌ട്ര ബ്രാൻഡുകളേക്കാൾ സ്വദേശമായ ബ്രാൻഡുകളെയാണ് ഇഷ്ടപ്പെടുന്നത്. ഇവിടെയാണ് ഇതിലെ ബിസിനസ് സാധ്യതകളെ വളർത്തിക്കൊണ്ട് വന്ന് 80 ആം വയസിൽ ലളിത് ഖൈത്താൻ രാജ്യത്തെ ഏറ്റവും പുതിയ കോടീശ്വരനായി അറിയപ്പെട്ടു തുടങ്ങിയത്. 380 മില്യൺ ഡോളർ അതായത് 3200 കോടി രൂപ വരുമാനമുള്ള ഡൽഹി ആസ്ഥാനമായുള്ള റാഡിക്കോ ഖൈതാൻ എന്ന മദ്യക്കമ്പനിയുടെ ചെയർമാനാണ് ഈ  വ്യവസായി.

ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായ 8 PM വിസ്കി, ഓൾഡ് അഡ്മിറൽ ബ്രാണ്ടി, മാജിക് മൊമെൻ്റ്സ് വോഡ്ക, റാംപൂർ സിംഗിൾ മാൾട്ട് എന്നിവ പുറത്തിറക്കുന്നത് ഇദ്ദേഹത്തിന്റെ കമ്പനി ആണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡ് ചെയ്യുന്ന ഈ കമ്പനിയുടെ ഓഹരി കഴിഞ്ഞ വര്‍ഷം ഏകദേശം 50 ശതമാനത്തിലധികം ഉയര്‍ന്നു. വില്‍പ്പന വര്‍ദ്ധിപ്പിച്ചതും, ‘ഹാപ്പിനസ് ഇന്‍ എ ബോട്ടില്‍’ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ സമാരംഭവും ഈ കുതിപ്പിനു വഴിവച്ചു. ഓഹരി വിപണിയിലെ ഈ കുതിപ്പ്, കമ്പനിയുടെ 40% ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ലളിത് ഖൈത്താന്റെ ആസ്തിയും പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു. 2024 ജൂലൈ 2 വരെ ഉള്ള കണക്കുകൾ പ്രകാരം റാഡിക്കോ ഖൈതാൻ എന്ന കമ്പനിയുടെ വിപണി മൂലധനം ഏകദേശം 23,700 കോടി രൂപയാണ്.  ഇത് ഇന്ത്യയിലെ ഏറ്റവും വലിയ IMFL കമ്പനികളിൽ ഒന്നാണ്.

കൊൽക്കത്തയിൽ  ജനിച്ച ലളിത് ഖൈത്താൻ അജ്മീറിലെ മയോ കോളേജിലും പിന്നീട് കൊൽക്കത്തയിലെ സെൻ്റ് സേവ്യേഴ്സ് കോളേജിലും ആണ് വിദ്യാഭ്യാസം നേടിയത്. 1972-73-ൽ, കമ്പനി സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സമയത്ത് ആണ് അദ്ദേഹം റാഡിക്കോ ഖൈതാൻ്റെ നേതൃത്വം ഏറ്റെടുത്തത്. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ കമ്പനി പിന്നീട് ശ്രദ്ധേയമായ വിജയത്തിലേക്ക് നീങ്ങി.

തുടക്കത്തിൽ ബോട്ടിലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റാഡിക്കോ ഖൈതാൻ 1997-ൽ ബൾക്ക് ആൽക്കഹോൾ ഉൽപ്പാദനത്തിലേക്ക് മാറി. ഖൈതാന്റെ മകന്‍ അഭിഷേക് കൂടി കമ്പനിയില്‍ ചേര്‍ന്നതോടെ വിജയത്തിന്റെ പുതിയ പാത തുറക്കുകയായിരുന്നു.

ഒരുകാലത്ത്  മദ്യവ്യവസായി വിജയ് മല്യയുടെ നേതൃത്വത്തിലുള്ള ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യുണൈറ്റഡ് സ്പിരിറ്റ്‌സിൽ നിന്ന്  റാഡിക്കോ ഖൈതാൻ കാര്യമായ മത്സരം നേരിട്ടു. ഗോവ ആസ്ഥാനമായുള്ള സ്റ്റില്‍ഡിസ്റ്റില്ലിംഗ് സ്പിരിറ്റ്‌സ് ഇന്ത്യ, മക്കാ സായ് റം, തേര്‍ഡ് ഐ ഡിസ്റ്റിലറി ഹോള്‍ഡിംഗ്‌സ്, സ്‌ട്രേഞ്ചര്‍ & സണ്‍സ് ജിന്‍ എന്നിവരാണ് ഖൈതാന്റെ മറ്റു എതിരാളികള്‍.

മികച്ച പോര്‍ട്ട്‌ഫോളിയോ വഴി കൃത്യമായ ഇടവേളകളില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ റാഡിക്കോ ഖൈത്താനു സാധിച്ചു. ഇന്ന്, റാഡിക്കോ ഖൈതാന്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. ലോകമെമ്പാടും 85 -ലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കമ്പനിക്കു സാധിക്കും. 80 ആം വയസില്‍ ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ തിളങ്ങാന്‍ ലളിതിന് സാധിക്കുന്നതും ഇതുകൊണ്ടു തന്നെ.

ആഡംബര ജിൻ സെഗ്‌മെൻ്റിൽ നിലവിൽ ശ്രദ്ധേയമായ 50% വിപണി വിഹിതം നേടിയ ‘ജയ്‌സാൽമർ ഇന്ത്യൻ ക്രാഫ്റ്റ് ജിന്നി’ൻ്റെ വരവോടെയുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ് ഈ ആസ്തിയുടെ കൂട്ടിച്ചേർക്കൽ. ലോകത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവുൾപ്പെടെ ചേരുന്ന ‘ജൈസാൽമീർ ഇന്ത്യൻ ക്രാഫ്റ്റ് ജിൻ’ എന്ന ബ്രാൻഡിന്റെ ‘ഗോൾഡ് എഡിഷൻ’ ഇന്ത്യയിലെ പ്രീമിയം സ്പിരിറ്റുകളിൽ പുതിയ ചരിത്രം ആണ് സൃഷ്ടിക്കുന്നത്.  ജെയ്‌സാൽമീർ ഇന്ത്യൻ ക്രാഫ്റ്റ് ജിൻ ‘ഗോൾഡ് എഡിഷൻ’ 500 മില്ലി ലിറ്ററിൻ്റെ കുപ്പിയിൽ ആണ് വിപണിയിൽ ലഭ്യമാകുന്നത്., സംസ്ഥാന എക്‌സൈസ് ചട്ടങ്ങൾ അനുസരിച്ച് 4000 മുതൽ 7000 രൂപ വരെയാണ് ഇതിന്റെ വില. തുടക്കത്തിൽ ഉത്തർപ്രദേശിൽ സമാരംഭിക്കുകയും തുടർന്ന് ജൂലൈ മുതൽ ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത ഈ ബ്രാൻഡ് ഇന്ത്യയുടെ പ്രാഥമിക വിപണികളിലുടനീളമുള്ള ജിൻ പ്രേമികളെ ആകർഷിക്കാൻ  ലക്ഷ്യമിടുന്നു. കമ്പനിയിൽ ഗണ്യമായ 40% ഷെയറുള്ള ഖൈതാൻ്റെ മൊത്തം ആസ്തി 1.1 ബില്യൺ ഡോളർ ആണ് അതായത് 9,188 കോടി രൂപ.

Discover how Lalit Khaitan turned Radico Khaitan into one of India’s leading liquor companies, making him the newest billionaire at 80. Learn about his journey and the company’s popular brands.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version