മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത സൗനിക് ചുമതല ഏറ്റത് ഞായറാഴ്ച ആണ്. മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത ഇതോടെ ചരിത്രം കുറിച്ചിരിക്കുകയാണ്. വിരമിച്ച നിതിൻ കീറിൻ്റെ സ്ഥാനത്തേക്കാണ് ഐഎഎസ് ഉദ്യോഗസ്ഥ സുജാത ഇപ്പോൾ ചുമതല ഏറ്റിരിക്കുന്നത്. അടുത്ത വർഷം വിരമിക്കാൻ പോകുന്ന സുജാത, 2025 ജൂൺ വരെ ഈ സ്ഥാനത്ത് തുടരും.  മുൻപ് സംസ്ഥാന ആഭ്യന്തര വകുപ്പിൽ അഡീഷണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ആളാണ് സുജാത.

1987 ബാച്ച് ഐഎഎസ് ഓഫീസർ ആയ സുജാത 1965 ജൂൺ 15 ന് ഹരിയാനയിലാണ് ജനിച്ചത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായി സ്ഥാനം വഹിച്ചിട്ടുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് സൗനിക് ആണ് സുജാതയുടെ ഭർത്താവ്. ഒരേ ഐഎഎസ് ബാച്ചിൽ ഉള്ളവർ ആണ് ഇരുവരും.

ചണ്ഡീഗഢിൽ ആയിരുന്നു സുജാതയുടെ വിദ്യാഭ്യാസം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുജാതയ്ക്ക് സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. കൂടാതെ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ടെക്മി ഫെലോഷിപ്പും സുജാത നേടിയിട്ടുണ്ട്.  വിവിധ രാജ്യങ്ങളിൽ യുഎന്നുമായി ചേർന്ന് പ്രവർത്തിച്ച പരിചയമുണ്ട് സുജാതയ്ക്ക്.

2000 മുതൽ 2005 വരെ,  യുഎൻ മിഷനിൽ ഡെപ്യൂട്ടേഷനിലായിരിക്കെ അവർ പ്രിസ്‌റൻ്റെ മുനിസിപ്പൽ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊസോവോ മുനിസിപ്പാലിറ്റികളായ പ്രിസ്‌റൻ, ഒബോളിക് എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ആശുപത്രികൾ, സ്കൂളുകൾ, ജലം, ശുചിത്വ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിനായി ഈ സമയത്ത് വളരെയധികം പദ്ധതികൾ സുജാത നടത്തി. കൂടാതെ, തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു രാജ്യമായ കംബോഡിയയിൽ വോട്ടർ രജിസ്ട്രേഷനും ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പ് നടപ്പിലാക്കാനും സുജാത ഏറെ സഹായങ്ങൾ ചെയ്തിട്ടുണ്ട്.

2024ലെ പ്രാഥമിക സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) ഫലം തിങ്കളാഴ്ച യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പബ്ലിഷ് ചെയ്തിട്ടുണ്ട്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചവരെ മെയിൻ പരീക്ഷയിലേക്ക് ക്ഷണിക്കും. കമ്മീഷൻ്റെ പരീക്ഷാ കലണ്ടർ പ്രകാരം സെപ്റ്റംബർ 20 നാണ് യുപിഎസ്‌സി മെയിൻ പരീക്ഷ ആരംഭിക്കുന്നത്. സുജാത സൗനിക്കിനെ പോലെ 30 വർഷമായി സർവീസിൽ ഉള്ളവർ, സിവിൽ സർവീസ് പരീക്ഷകൾക്ക് വേണ്ടി ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനം ആണ്. 

Sujata Saunik becomes the first woman Chief Secretary of Maharashtra, bringing a wealth of experience from her tenure in the IAS and roles in the UN.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version