സിനിമകളേക്കാൾ ബഡ്ജറ്റും കളക്ഷനും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേമികൾ. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി ആണ് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം മറ്റ് മെഗാ ബജറ്റ് ഇന്ത്യൻ ചിത്രങ്ങളായ ആർആർആർ, ആദിപുരുഷ് എന്നിവയെ കടത്തിവെട്ടിയാണ് ഈ പദവി സ്വന്തമാക്കിയത്. എന്നാൽ ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചിത്രത്തിൻ്റെ ചിലവ് ഒന്നുമല്ലാതായി മാറുകയാണ്. ഹോളിവുഡ് സിനിമകളുമായി  താരതമ്യം ചെയ്‌താൽ കൽക്കിയുടെ ബജറ്റ്  ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമകളുടെ അഞ്ചിലൊന്ന് പോലും ആവുന്നില്ല എന്നതാണ് സത്യം.  

ജോർജ് ലൂക്കാസ് സൃഷ്ടിച്ച സ്റ്റാർ വാർസ് എന്ന എപിക് സ്പേസ് ഒപേറ സീരീസിൽ 2015ലെ പുറത്തിറങ്ങിയ ഏഴാം അധ്യായമാണ് സ്റ്റാർ വാർസ്: ദി ഫോഴ്സ് അവേക്കൻസ്. ഈ സിനിമ രചിച്ചതും നിർമിച്ചതും സംവിധാനം ചെയ്തതും ജെ ജെ അബ്രാംസ് ആണ്. ദി ഫോഴ്സ് അവേക്കൻസ്, ലോകത്തിലെ തന്നെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു. 447 മില്യൺ ഡോളർ അതായത് അന്ന് 3000 കോടി രൂപ ബജറ്റിൽ ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്. പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സ് ($379 മില്യൺ ) എന്ന ചിത്രത്തിന്റെയും , അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (365 മില്യൺ ഡോളർ) എന്നിവയെ പിന്തള്ളി ആണ് നിർമ്മാണ ചിലവിൽ ഏറ്റവും ഉയർന്ന സിനിമയായി മാറിയത്. ഈ സിനിമ റിലീസ് ചെയ്ത ശേഷം 2 ബില്യൺ ഡോളറിലധികം (13000 കോടി രൂപ) കളക്ഷൻ നേടുകയും അഞ്ച് ഓസ്‌കാർ നോമിനേഷനുകൾ നേടുകയും ചെയ്തുകൊണ്ട് ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു.

ഇന്ത്യൻ സിനിമകളുടെ നിർമ്മാണ ചിലവ് താരതമ്യം ചെയ്യുമ്പോൾ ദ ഫോഴ്‌സ് എവേക്കൺസിൻ്റെ 3000 കോടി ബജറ്റ് വളരെ വലിയ തുക തന്നെയാണ്. ഇതുവരെ ഇറങ്ങിയ ഇന്ത്യൻ സിനിമകൾ നോക്കുമ്പോൾ കൽക്കി (600 കോടി), ആർആർആർ (550 കോടി), ആദിപുരുഷ് (500 കോടി), ജവാൻ (300 കോടി), പത്താൻ (250 കോടി), ആനിമൽ (100 കോടി) എന്നിങ്ങിനെ ആണ് ബജറ്റ് വരുന്നത്. ഇവ മൊത്തം കൂടി കൂട്ടിയാൽ പോലും 2300 കോടി  ആണ് വരുന്നത്. അങ്ങിനെ നോക്കിയാൽ പോലും കോടി ദ ഫോഴ്‌സ് എവേക്കൺസിൻ്റെ ബജറ്റിൽ നിന്നും കുറവാണ്.

ബജറ്റിന്റെ കാര്യത്തിൽ മാത്രമല്ല, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് എടുത്താൽ പോലും ദി ഫോഴ്സ് അവേക്കൻസിൻ്റെ നിർമ്മാണച്ചെലവിനേക്കാൾ കുറവാണ്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായ ദംഗൽ ആഗോള ബോക്‌സ് ഓഫീസിൽ നേടിയത് 2000 കോടി ആണ്. ബാഹുബലി സിനിമയുടെ രണ്ടു പാർട്ടുകളും ചേർന്ന് നേടിയത് 2400 കോടി രൂപ ആണ്. ഇവയൊന്നും  അവേക്കൻസിൻ്റെ നിർമ്മാണച്ചെലവായ  3000 കോടി രൂപയിൽ എത്തിയിട്ടില്ല എന്നത് അതിശയകരമായ വസ്തുതയാണ്.

ജെജെ അബ്രാംസ് സംവിധാനം ചെയ്ത ഈ ചിത്രം സിനിമാ ലോകത്ത് ഒരു പുതിയ ചരിത്രം ആയിരുന്നു സൃഷ്ടിച്ചത്. ആഡം ഡ്രൈവർ, ഡെയ്‌സി റിഡ്‌ലി, ജോൺ ബോയേഗ, ഓസ്‌കാർ ഐസക്, ലുപിറ്റ ന്യോങ്കോ എന്നിവരായിരുന്നു ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമായ  സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡൈ, അവേക്കൻസ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.

Recently, Kalki 2898 AD made headlines as India’s most expensive film ever made, boasting a monumental budget of Rs 600 crore. This epic production has raised the bar for Indian cinema, surpassing previous records set by films like RRR and Adipurush. However, while Kalki 2898 AD stands as a testament to Indian filmmakers’ grand visions, it pales in comparison to Hollywood’s colossal budgets.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version