മുൻ ഐപിഎൽ ചെയർമാനും ഇപ്പോൾ ഒളിവിൽ കഴിയുന്ന വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ മകളാണ് ആലിയ മോദി. ആലിയ മോദി തൻ്റെ പിതാവിൻ്റെ ബിസിനസ്സ് പാത പിന്തുടരുന്ന ആളാണ്. ബോസ്റ്റണിലെ ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ സയൻസ് ബിരുദം നേടിയിട്ടുണ്ട് ആലിയ മോദി. ലണ്ടനിലെ ഇഞ്ച്ബാൾഡ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് ആർക്കിടെക്ചറൽ ഇന്റീരിയർ ഡിസൈനിംഗിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനം പൂർത്തിയാക്കിയ ശേഷം, ആലിയ മോദി ഒരു മില്യൺ ഡോളർ ഏകദേശം 8 കോടി രൂപ മൂല്യമുള്ള, ലണ്ടൻ ആസ്ഥാനമായുള്ള ഇൻ്റീരിയർ ഡിസൈൻ കമ്പനിയായ AMRM ഇൻ്റർനാഷണൽ കൺസൾട്ടൻ്റ്സ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്നത്തെ ആലിയ മോദിയുടെ ആസ്തി 5 മില്യൺ ഡോളറിലധികം  ഏകദേശം 41 കോടി രൂപ വരും.

ലളിത് മോദിയുടെ മകൾ ആലിയ മോദി ബിസിനസ് ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ ആളാണ്. 1993 ൽ ജനിച്ച അവൾ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇൻ്റീരിയർ ഡിസൈനിംഗിൽ തൻ്റെ കരിയർ ആരംഭിച്ചത്. 2022 മെയ് മാസത്തിൽ ഇറ്റലിയിൽ വച്ച്  ബ്രെറ്റ് കാൾസണെ വിവാഹം കഴിച്ചു.  സ്വന്തം കമ്പനി സ്ഥാപിക്കുന്നതിന് രണ്ട് വർഷം മുമ്പ് അവർ ലണ്ടനിലും, ഹോങ്കോങ്ങിലും ഡാര ഹുവാങ്ങിന്റെ അവന്റ്-ഗാർഡ് ആർക്കിടെക്ചർ സ്ഥാപനമായ ഡിസൈൻ ഹൗസ് ലിബർട്ടിയിൽ ജോലി ചെയ്തിരുന്നു. 2018-ൽ അമ്മ മിനാൽ മോദി കാൻസർ ബാധിച്ച് മരണപ്പെട്ട ശേഷം, ആലിയ മോദി തൻ്റെ കരിയറിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ തുടങ്ങി.

 ഐപിഎൽ ചെയർമാനായിരിക്കെ ലളിത് മോദിയുടെ പേരിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപണം ഉയർന്നിരുന്നു. ഇതിന് ശേഷം അദ്ദേഹം ഇന്ത്യ വിടുകയും തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.  ആലിയ മോദി തൻ്റെ പിതാവിൻ്റെ വിവാദ ജീവിതം തന്നെ കീഴടക്കാൻ അനുവദിക്കാതെ തൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ജീവിതത്തിലും ബിസിനസിലും വിജയം കണ്ടെത്തി മുന്നേറുന്ന ആളാണ്.   ആലിയ മോദിയുടെ സഹോദരൻ രുചിർ മോദിയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായികളിൽ ഒരാളാണ്. ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്, മോദി എൻ്റർപ്രൈസസ്, കെ കെ മോദി ഗ്രൂപ്പ്, മോഡികെയർ എന്നിവയുടെ ഡയറക്ടറാണ് രുചിർ. മോദി വെഞ്ച്വേഴ്സിൻ്റെ സ്ഥാപകനും സിഇഒയും കൂടിയാണ് അദ്ദേഹം. 2022 ജൂലൈയിലെ കണക്കനുസരിച്ച് ലളിത് മോദിയുടെ ആസ്തി ഏകദേശം 4,555 കോടി രൂപയാണ് (ഏകദേശം 570 ദശലക്ഷം ഡോളർ) എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Discover Aliya Modi’s inspiring journey from art history student to successful interior designer and entrepreneur, overcoming personal challenges and creating her own identity in the business world.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version