https://youtube.com/shorts/yLPbyawm0N0

നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭവുമായി വിപണിയിലേക്കിറങ്ങിയ സഞ്ജീവ് ബിക്‌ചന്ദാനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറും പഴയ ഫർണിച്ചറുകളും ഉപയോഗിച്ച് ഒരു ഗാരേജിൽ തുടങ്ങിയ കമ്പനി ഇന്ന് വളർന്നു വലുതായി.  Naukri.com, Jeevansathi.com  തുടങ്ങിയ ജനപ്രിയ വെബ്‌സൈറ്റുകൾക്ക് പിന്നിലെ കമ്പനിയായ ഇൻഫോ എഡ്ജിൻ്റെ ഉടമയാണ് ഇന്ന് അദ്ദേഹം.  ഇന്ന് സഞ്ജീവിൻ്റെ കമ്പനിക്ക് 50,000 കോടിയിലധികം മൂല്യമുണ്ട്. ഫോർബ്‌സ് പ്രകാരം 19,000 കോടിയിലധികം രൂപയാണ് സഞ്ജീവ് ബിക്‌ചന്ദാനിയുടെ ആസ്തി.

  ഐഐഎം അഹമ്മദാബാദിൽ നിന്ന് ബിരുദം നേടിയ സഞ്ജീവ് ബിക്‌ചന്ദാനി 1989-ൽ ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ തൻ്റെ ആദ്യ ജോലി ആരംഭിച്ചു. എന്നാൽ ഒരു വർഷത്തിനുശേഷം1990-ൽ സഞ്ജീവ് സ്വന്തമായി ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു.  

അഹമ്മദാബാദ് ഐഐഎമ്മിൽ വെച്ച് പരിചയപ്പെട്ട ഭാര്യ സുരഭിയുടെ പിന്തുണയും  അദ്ദേഹത്തിനുണ്ടായിരുന്നു.  സെക്കൻഡ് ഹാൻഡ് കമ്പ്യൂട്ടറും പഴയ ഫർണിച്ചറുകളും ഉപയോഗിച്ച് സഞ്ജീവ് 1990 ൽ തൻ്റെ പിതാവിൻ്റെ ഗാരേജിൽ നിന്ന് ഇൻഫോ എഡ്ജ് ഇന്ത്യ ആരംഭിച്ചു.

സംരംഭ വിജയത്തിന് പലപ്പോഴും റിസ്ക്  ആവശ്യമാണ്, കുറച്ച് ആളുകൾക്ക് അതിനുള്ള ധൈര്യമുണ്ട്. ദൃഢനിശ്ചയവും കഠിനാധ്വാനവും ഒത്തു ചേരുമ്പോൾ വിജയം കൈവരിക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജീവ് ബിക്‌ചന്ദാനി

Explore Sanjeev Bikchandani’s inspiring entrepreneurial journey from quitting his job to founding InfoEdge in a garage. Today, he owns Naukri.com and Jeevansathi.com, with a company worth over 50,000 crores.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version