സ്വീകാര്യത ഏറിയതോടെ  കൊച്ചി മെട്രോയിൽ തിരക്ക് തുടരുന്നു. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താൻ തയാറെടുക്കുകയാണ് കൊച്ചി മെട്രോ. ജൂലൈ 15 മുതൽ കൊച്ചി മെട്രോ റയിൽ ലിമിറ്റഡ്‌  അധിക ട്രിപ്പുകൾ ആരംഭിക്കുന്നു. 2024 ജൂലൈ 15 മുതലാണ്‌ ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കുന്നത്‌. ഒരു ദിവസം 12 ട്രിപ്പുകളാണ്‌ കൂടുതൽ ചേർക്കുന്നത്‌. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക്  ലഘൂകരിക്കാനും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.

നിലവിൽ, രാവിലെ എട്ട്‌ മണി മുതൽ പത്ത്‌ മണി വരെയും വൈകുന്നേരം നാല്‌ മണി മുതൽ ഏഴ്‌ മണി വരെയുമാണ്‌ മെട്രോയിൽ ഏറ്റവും കൂടുതൽ തിരക്ക്‌ അനുഭവപ്പെടുന്നത്‌. ഈ സമയങ്ങളിൽ രണ്ട് ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം ഏഴ്‌ മിനിറ്റും 45 സെക്കൻഡുമാണ്. പുതിയ ട്രിപ്പുകൾ കൂട്ടിച്ചേർക്കുന്നതോടെ ഈ ദൈർഘ്യം ഏഴ്‌ മിനിറ്റായി ചുരുങ്ങും.

ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ ഇതിനോടകം യാത്ര ചെയ്തു. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്തത്‌ ഒരു ലക്ഷത്തിലധികം പേരാണ്‌. ഈ കാരണത്താലാണ്‌ കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കാൻ കെഎംആർഎൽ ട്രിപ്പുകളുടെ എണ്ണം ഉൾപ്പെടെ വർധിപ്പിക്കുന്നത്‌.

പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തോടെ മെട്രോ ആസൂത്രണംചെയ്തു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഫലമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

 മെട്രോയുടെ രണ്ടാംഘട്ടമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.  ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കാണ് (എ.ഐ.ഐ.ബി.) മെട്രോയ്ക്ക് രണ്ടാംഘട്ടത്തിന് വായ്പ ഒരുക്കുക. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷമെന്നത് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനാണ് ശ്രമം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ കാമ്പയിനുകളുള്‍പ്പെടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന്കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.

മെട്രോയുടെ മൂന്നാംഘട്ട  റൂട്ടിനുള്ള  ശ്രമങ്ങളും കെ.എം.ആര്‍.എലിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്. ആലുവയില്‍നിന്നും അങ്കമാലിയിലേക്കും നെടുമ്പാശ്ശേരിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. മൂന്നാംഘട്ടത്തിന്റെ ഭാഗമായി സമഗ്ര ഗതാഗതപദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്.

Starting July 15, 2024, Kochi Metro Rail Limited will add 12 more trips daily to ease passenger congestion and reduce wait times during peak hours. Discover how KMRL is enhancing travel convenience for commuters.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version