കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്താ തലക്കെട്ടുകളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്കർ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ച വൈകല്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചെന്നാണ് പൂജയ്ക്കെതിരെയുള്ള പ്രധാന ആരോപണം.

മാനസിക വൈകല്യമുണ്ടെന്നും ഇവർ വ്യക്തമാക്കിയിരുന്നു. മുൻഗണന നേടുന്നതിനായാണ് ഈ രേഖകൾ സമർപ്പിച്ചതെന്നാണ് വിവരം. ഭിന്നശേഷിയുണ്ടെന്ന് സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദേശം ആറുതവണ നൽകിയിട്ടും ഇവർ ഹാജരായിട്ടില്ല. പഠനവൈകല്യം ഉൾപ്പെടെ ഒന്നിലധികം വൈകല്യങ്ങൾ ഉണ്ടെന്നാണ് പൂജ അവകാശപ്പെടുന്നത്.

ഇക്കാരണങ്ങളാൽ യുപിഎസ്‌സി പരീക്ഷയ്ക്കിടെ പ്രത്യേക താമസസൗകര്യം പൂജ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വൈകല്യങ്ങൾ വ്യക്തമാക്കുന്ന രേഖകൾ പൂജ ഹാരാക്കിയിരുന്നില്ല.  യുപിഎസ്‌സി പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് (എഐആർ) 841 നേടിയ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. തൻ്റെ സ്വകാര്യ ആഡംബര കാറിൽ ഗവൺമെൻ്റ് ഓഫ് മഹാരാഷ്ട്ര എന്ന സ്റ്റിക്കറും ചുവപ്പ് – നീല ബീക്കൺ ലൈറ്റും ഘടിപ്പിച്ച് യാത്ര നടത്തിയതോടെയാണ് പൂജ കൂടുതൽ വിവാദത്തിലായത്.

അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് തന്നെ വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസസൗകര്യം, ജീവനക്കാരുള്ള ഔദ്യോഗിക വസതി, സുരക്ഷയ്ക്ക് ഒരു കോൺസ്റ്റബിൾ എന്നിവ പൂജ ആവശ്യപ്പെടുകയും ചെയ്തു. പ്രൊബേഷണറി ഐഎഎസ് ഓഫീസർക്ക് ഈ ആവശ്യങ്ങൾക്ക് അർഹതയില്ലാതിരിക്കെയാണ് പൂജ ഈ  ആവശ്യങ്ങൾ ഉന്നയിച്ചത്.

 പ്രതിവർഷം 8 ലക്ഷം രൂപ വരുമാന പരിധിയുള്ള പിന്നാക്ക വിഭാഗത്തിൽ (ഒബിസി) നിന്നുള്ളയാളാണെന്നാണ് പൂജ  അവകാശപ്പെടുന്നത്. എന്നാൽ ഇവരുടെ പിതാവ് ദിലീപ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 40 കോടി മൂല്യമുള്ള ആസ്തിയും 43 ലക്ഷം വാർഷിക വരുമാനവും കാണിക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനു ശേഷം പൂജയുടെ ആസ്തി വിവരങ്ങളെ കുറിച്ചും എൻഡിഎ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.  

2024 ജനുവരിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലായി ഇവർക്കു രണ്ട് ഫ്ലാറ്റുകളും അഞ്ചിടങ്ങളിൽ ഭൂമിയും സ്വന്തമായുണ്ട്. 22 കോടിയാണ് ഇതിന്റെയെല്ലാം മൂല്യം. പുണെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വിലമതിക്കുന്ന രണ്ടു സ്ഥലങ്ങളുണ്ട് പൂജയുടെ പേരിൽ. പുണെയിലെതന്നെ ധഡാവാലിയിൽ 4 കോടി രൂപയും അഹമ്മദ്‌നഗറിലെ പച്ചുണ്ടെയിൽ 25 ലക്ഷം രൂപയും നന്ദൂരിൽ ഒരു കോടി രൂപയും വിലമതിക്കുന്ന‍ സ്ഥലങ്ങളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പാച്ചുണ്ടെയിലെയും നന്ദൂരിലെയും ഭൂമി അമ്മയുടെ സമ്മാനമാണെന്നാണ് പൂജ അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഭൂസ്വത്തുക്കളിൽനിന്നു മാത്രം 30 ലക്ഷം വാർഷിക വരുമാനവും ഫ്ലാറ്റുകളിൽനിന്നു 8 ലക്ഷം രൂപയുടെ വരുമാനവും ലഭിക്കുന്നുവെന്നാണു കണക്ക്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലാണ് സ്വത്തുക്കൾ വാങ്ങിയിരിക്കുന്നത്. ഇതില്‍നിന്നടക്കം ‌ 42 ലക്ഷമാണ് പൂജയുടെ പ്രതിവർഷ വരുമാനം.

പൂജയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അവർ സമർപ്പിച്ച “കാൻഡിഡേറ്റർ ക്ലെയിമുകളും മറ്റ് വിശദാംശങ്ങളും” പരിശോധിക്കാൻ കേന്ദ്രം ഒരു ഏകാംഗ പാനലിന് രൂപം നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ 24 മാസത്തെ പ്രൊബേഷനിൽ കഴിയുന്ന പൂജയെ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

“സർക്കാർ നിയമങ്ങൾ എന്നെ ഈ വിഷയത്തിൽ ഒന്നും സംസാരിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ ക്ഷമിക്കണം, എനിക്ക് സംസാരിക്കാൻ കഴിയില്ല” എന്നാണ് ഈ വിഷയത്തിൽ പൂജ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Explore the controversy surrounding Pooja Khedkar, a probationary IAS officer facing allegations of submitting false disability documents and abusing power. Get the latest updates and details.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version