ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) എഞ്ചിൻ സഹവികസനത്തിൽ ബ്രിട്ടീഷ് എഞ്ചിൻ നിർമ്മാതാവ് റോൾസ്-റോയ്സ് (Rolls-Royce) ഇപ്പോഴും സജീവമായി ചർച്ചകൾ തുടരുകയാണെന്ന് കമ്പനി അറിയിച്ചു. സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സജീവമാണെന്നും സഹകരണത്തിൽ നിന്നും പിൻമാറുന്നതായുള്ള മാധ്യമവാർത്തകളിൽ യാഥാർത്ഥ്യമില്ലെന്നും റോൾസ്-റോയ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗവർണമെന്റ് റിലേഷൻസ് മേധാവി അലക്സ് സിനോ (Alex Zino) പറഞ്ഞു.

എയ്‌റോ ഇന്ത്യ 2025ൽ (Aero India 2025) പ്രഖ്യാപിച്ച ‘ഡിഫൻസ് പാർട്ണർഷിപ്പ് – ഇന്ത്യ’ (DP-I) സംരംഭത്തിനനുസൃതമായ സംയുക്ത സർക്കാർ-വ്യവസായ മുന്നേറ്റത്തിന്റെ ഭാഗമായാണ് യുകെയുടെ എഎംസിഎ എഞ്ചിൻ ഓഫർ. നെക്സ്റ്റ് ജെൻ എഞ്ചിൻ ലഭ്യമാക്കുന്നതിനു പുറമേ ഗ്യാസ് ടർബൈൻ സാങ്കേതികവിദ്യയിലൂടെയും ബ്രിട്ടീഷ്-റോൾസ് റോയ്സ് സഹകരണം ഇന്ത്യയ്ക്ക് സഹായകരമാകുമെന്ന് അലക്സ് സിനോ ചൂണ്ടിക്കാട്ടി.

AMCA Rolls Royce engine partnership is shaping India’s indigenous stealth fighter jet with cutting-edge propulsion technology.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version