ആഗോള കപ്പൽ നിർമാണ കമ്പനികളുടെ ബുക്കിങ് നീണ്ടതോടെ  സ്വന്തമായി കപ്പൽ നിർമിക്കാനുള്ള തീരുമാനവുമായി അദാനി ഗ്രൂപ്പ്.  അദാനി പോര്‍ട്‌സ് ആന്‍ഡ് ഇക്കണോമിക് സോണിനു കീഴില്‍ ഗുജറാത്തിലുള്ള മുന്ദ്ര പോര്‍ട്ടിലാണ് കപ്പല്‍ശാല തുടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളുള്ള ചൈന, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാം കപ്പൽ നിർമാണത്തിന്  2028 വരെ കരാറായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്‍റെ നീക്കം.

35 ശതമാനം വരെ ഉയർന്ന നിർമാണ ചിലവ് കാരണം ആഭ്യന്തര, ആഗോള വിപണികളിൽ വിദേശ എതിരാളികളുമായി മത്സരിക്കുന്ന ഇന്ത്യൻ കപ്പൽശാലകൾ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്.   ഇന്ത്യ നിലവിൽ കപ്പൽ നിർമ്മാണത്തിൽ ലോകത്ത് 20-ആം സ്ഥാനത്താണ്. 2030 ഓടെ കപ്പല്‍ നിര്‍മാണത്തില്‍ ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നായിമാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷന്‍ 2030 കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്.  2047 ഓടെ ആദ്യ അഞ്ചില്‍ എത്താനും വിഷന്‍ 2030 ലക്ഷ്യം വയ്ക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന വിശേഷണമുള്ള മുന്ദ്ര പോര്‍ട്ട് 2024 സാമ്പത്തിക വര്‍ഷം 179.6 ദശലക്ഷം മട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. ഇന്ത്യയുടെ ആകെ ചരക്ക് നീക്കത്തിന്റെ 27 ശതമാനവും കണ്ടെയ്‌നര്‍ കാര്‍ഗോയുടെ 44 ശതമാനവുമാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ദശലക്ഷം മെട്രിക് ടണ്‍ കടക്കുമെന്നാണ് കരുതുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി പ്രവർത്തനക്ഷമമാകുന്നതോടെ അദാനി ഗ്രൂപ്പിന് കപ്പൽ ചരക്കുനീക്കത്തിന് സ്വന്തമായി കപ്പലുകൾ ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി കപ്പൽ നിർമിച്ചിറക്കാൻ അദാനി ഗ്രൂപ്പ് തയ്യാറാകുന്നത്.

 നിലവില്‍ വിദേശ ഓര്‍ഡറുകളടക്കം നേടുന്ന രാജ്യത്തെ ഏറ്റവും പ്രധാന കപ്പല്‍ ശാലയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ   കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. 2024 മാര്‍ച്ചിലെ കണക്കു പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 3,500 കോടി രൂപയുടേത് കയറ്റുമതി ഓര്‍ഡറുകളാണ്. കൂടുതല്‍ ഓര്‍ഡറുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ അദാനി ഗ്രൂപ്പ് കപ്പല്‍ നിര്‍മാണത്തിലിറങ്ങുന്നത് സമീപഭാവിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഭീഷണിയാകില്ല എന്ന് മാത്രമല്ല ഇന്ത്യക്കു ആവശ്യമുള്ള കപ്പലുകൾ ഇവിടെത്തന്നെ നിർമിച്ചു ലക്ഷ്യം കൈവരിക്കാനും സാധിക്കും. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും പുതിയ കപ്പല്‍ ശാല ഒരുക്കാന്‍.

Adani Group plans to build its own shipyard at Mundra Port, Gujarat, to overcome global shipbuilding delays. Learn how this move aligns with India’s Maritime Vision 2030 goals.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version