ടൈറ്റന്റെ വെങ്കട്ടരാമനെക്കുറിച്ച് എന്തറിയാം? #shortvideo

വർഷം 12.50 കോടി രൂപ ശമ്പളം വാങ്ങുന്ന മനുഷ്യൻ. ഇന്ന്  രത്തൻ ടാറ്റയുടെ ഗ്രൂപ്പിലെ  3,18,000 കോടി രൂപ ആസ്തിയുള്ള ടൈറ്റാൻ കമ്പനി നോക്കി നടത്തുന്നു.  അദ്ദേഹം എംഡി ആയപ്പോൾ  കമ്പനിയുടെ ഏകീകൃത വരുമാനം 2019-20 സാമ്പത്തിക വർഷത്തിലെ  21,052 കോടി രൂപയിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 51,084 കോടി രൂപയായി വളർന്നു.



1990 മുതൽ ടാറ്റയുടെ പിന്തുണയുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന ഐഐഎം അഹമ്മദാബാദ് പൂർവ്വ വിദ്യാർത്ഥിയാണ് ടൈറ്റൻ കമ്പനിയുടെ ഇന്നത്തെ എംഡി സി കെ വെങ്കട്ടരാമൻ. 2019 ഒക്ടോബറിൽ ടൈറ്റൻ്റെ എംഡിയായി സ്ഥാനക്കയറ്റം ലഭിച്ച. അദ്ദേഹത്തിന് ഈ വ്യവസായത്തിൽ 30 വർഷത്തിലേറെ പരിചയമുണ്ട്.

വെങ്കട്ടരാമന് 2023-24 സാമ്പത്തിക വർഷത്തിൽ ആകെ 12.50 കോടി രൂപയാണ്  പ്രതിഫലമായി ലഭിച്ചത്. വാർഷിക ശമ്പളത്തിൻ്റെ 500 ശതമാനം വേരിയബിൾ പേയും ഇതിൽ ഉൾപ്പെടുന്നു എന്ന്  ടൈറ്റൻ അതിൻ്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ചിൽ അവസാനിച്ച വർഷത്തെ അടിസ്ഥാന ശമ്പളം 1.62 കോടി രൂപയാണ്. 2.69 കോടി രൂപയുടെ പെർക്വിസിറ്റുകളും അലവൻസുകളും ലഭിച്ചു.

2023-ന് കമ്പനി അദ്ദേഹത്തിന് 46,000 പെർഫോമൻസ് ബേസ്ഡ് സ്റ്റോക്ക് യൂണിറ്റുകൾ  അനുവദിച്ചു. 2025 ഡിസംബർ വരെ 318000 കോടി രൂപയുടെ മാർക്കറ്റ് ക്യാപ് കമ്പനിയെ വെങ്കിട്ടരാമൻ നയിക്കും.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വളർന്ന വെങ്കട്ടരാമൻ  1985-ൽ ഐഐഎം അഹമ്മദാബാദിൽ നിന്ന് പിജിഡിഎം നേടി. പിന്നീട് 1990-ൽ ടൈറ്റൻ കമ്പനിയിൽ അഡ്വർടൈസിംഗ് മാനേജരായി ചേർന്ന് 14 വർഷത്തിലേറെ മാർക്കറ്റിംഗും സെയിൽസും ഉൾപ്പെടെ വിവിധ റോളുകൾ കൈകാര്യം ചെയ്തു ..

CK Venkataraman, MD of Titan Company, has led the company’s impressive growth. From his early days in Coimbatore to his strategic leadership at Titan, his journey is inspiring.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version