ഓരോ ഇന്ത്യക്കാരുടെയും സ്വപ്ന രാജ്യങ്ങളിൽ ഒന്നാണ് യൂറോപ്പ്. അതുകൊണ്ട് തന്നെ യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകളുടെ വലിയ ശതമാനം നിരസിക്കപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഷെങ്കന്‍ വിസ നിരസിക്കപ്പെട്ടാല്‍ ഫീസ് തിരിച്ചുനല്‍കാത്തതിനാല്‍ 2023 ൽ മാത്രം ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 109 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഷെങ്കന്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം 9,66,687 ഇന്ത്യക്കാരാണ് 2023ല്‍ ഷെങ്കന്‍ വിസയ്ക്കായി അപേക്ഷ നല്‍കിയത്. ഇതില്‍ 1,51,752 പേരുടെ അപേക്ഷകളാണ് തള്ളിപ്പോയത്. ആകെ 16 ലക്ഷത്തോളം വിസ അപേക്ഷകളാണ് ഷെങ്കന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം നിരസിച്ചത്. ഇതിലൂടെ ആകെ 1,172 കോടി രൂപയുടെ നഷ്ടമാണ് അപേക്ഷകര്‍ക്കുണ്ടായത്.

അപേക്ഷ ഫോറം കൃത്യമായി പൂരിപ്പിക്കാത്തതിനാലാണ് വലിയൊരു വിഭാഗം ആള്‍ക്കാരുടെയും അപേക്ഷകള്‍ തള്ളിപ്പോകുന്നത്. യാത്രയുമായി ബന്ധപ്പെട്ട പണത്തിന്റെ രേഖകള്‍ കൃത്യമായി രേഖപ്പെടത്താത്തതിനാലും യാത്രയുടെ ആവശ്യം വ്യക്തമാക്കാത്തതിനാലും ചിലരുടെ അപേക്ഷകള്‍ തള്ളിപ്പോകുന്നു. അതോടൊപ്പം വിസ നിയമങ്ങള്‍ മുന്‍പ് ലംഘിച്ചവരുടെയും മോശം തൊഴിൽ രേഖകൾ ഉള്ളവരുടെയും  അപേക്ഷകളും അധികൃതര്‍ പരിഗണിക്കാറില്ല.

 

വർഷങ്ങളായി, വിസ ഫീസ് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ കമ്മീഷൻ, 2024 ജൂൺ 11 മുതൽ എല്ലാ രാജ്യങ്ങൾക്കും ബാധകമായ ഷെങ്കന്‍ വിസ നിരക്കുകളിൽ 12% വർദ്ധനവ് ആണ് നടപ്പിലാക്കിയത്. മുതിർന്നവർക്കുള്ള ഫീസ് 80 യൂറോയിൽ നിന്ന് (ഏകദേശം 7000 രൂപ) 90 യൂറോയായി (ഏകദേശം 8000 രൂപ) ഉയർന്നു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക്, ഇപ്പോൾ 45 യൂറോ (ഏകദേശം 4000 രൂപ) ആണ് ഫീസ്. മുൻപ് ഇത് 40 യൂറോ(ഏകദേശം 3500 രൂപ) ആയിരുന്നു. നിരസിക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സാധാരണഗതിയില്‍ ഫീസ് തിരിച്ചുകിട്ടില്ല.  ഫീസ് 135 മുതൽ 180 യൂറോ വരെ (ഏകദേശം 12000 രൂപ മുതൽ 16000 രൂപ വരെ) വരെ ഉയരാനും സാധ്യതയുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വിസ നല്‍കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്‌റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്.

Indian travelers faced significant financial losses due to Schengen visa rejections in 2023. Discover the challenges, reasons for rejections, and rising visa fees impacting Indian applicants.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version