നിസാരക്കാരനല്ല അനന്ത് അംബാനിയുടെ ഭാര്യാ പിതാവ്! Radhika Merchant's father Viren Merchant's net worth

ഈ കഴിഞ്ഞ ജൂലൈ 12 ആം തീയതി ആയിരുന്നു ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റ് തമ്മിലുള്ള വിവാഹം നടന്നത്. ബിസിനസുകാരനായ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റെയും മകളാണ് രാധിക. മാസങ്ങളായി നടന്നുവരുന്ന പ്രീ വെഡിങ് ചടങ്ങുകൾക്ക് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരാണ് ഈ വിവാഹത്തിൽ പങ്കെടുത്തത്.

നൂതന ഓൺലൈൻ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒയാണ് രാധികയുടെ അച്ഛൻ വീരേൻ മെർച്ചന്റ. ഇതേ കമ്പനിയുടെ ഡയറക്ടർ ബോർഡിലുള്ള അമ്മ ഷൈല മർച്ചന്റ്, ഇത് കൂടാതെ മറ്റ് നിരവധി കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്ന ആളാണ്. രാധികയുടെ സഹോദരി അഞ്ജലി മർച്ചന്റും എൻകോർ ഹെൽത്ത് കെയറിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളായ വീരേൻ മെർച്ചന്റ് എൻകോർ നാച്ചുറൽ പോളിമർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ ബിസിനസ് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ പോളിഫ്രാക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ZYG ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, സായിദർശൻ ബിസിനസ് സെന്റർസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ കൂടിയാണ്.

ഇദ്ദേഹത്തിന് 750 കോടി രൂപയിലധികം ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട്. വീരേൻ മർച്ചന്റിന്റെ സാമ്പത്തിക അടിത്തറ ആരോഗ്യമേഖലയിലെ അദ്ദേഹത്തിൻ്റെ സുപ്രധാന വിജയത്തിനും നേതൃത്വത്തിനും ഉള്ള തെളിവാണ്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം ഏകദേശം 2,000 കോടി രൂപയാണ്. ഷൈല മർച്ചൻ്റിനും മകൾ രാധിക മർച്ചൻ്റിനും കൂടി ഏകദേശം 10 കോടി രൂപയുടെ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ വ്യാപാരി കുടുംബത്തിൻ്റെ  മൊത്തം ആസ്തി ഏകദേശം 900 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്.

Explore Viren Merchant’s journey as CEO of Encore Healthcare, a leading global contract manufacturer in the pharmaceutical industry, highlighting his entrepreneurial prowess and significant contributions to India’s business sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version