അംബാനി പുത്രൻ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ വസ്ത്രത്തിലും സ്റ്റയിലിങ്ങിലും ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ആഡംബരങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന രൺബീർ കപൂർ ഇത്തവണ   കൂടുതലും ശ്രദ്ധ നേടിയത്  അദ്ദേഹം ധരിച്ച കോടികള്‍ വില വരുന്ന വാച്ച് കൊണ്ടാണ്. അനന്ത് അംബാനിയുടെ സംഗീത് ചടങ്ങില്‍ കറുപ്പ്  ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറ് കോടിയുടെ ആഡംബര വാച്ചാണ്.

വാച്ച് പ്രേമികൾ വികാരമായി കണ്ട് നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്ന നിരവധി വാച്ച് ബ്രാൻഡുകൾ ഉണ്ട്. അതിൽ ആഡംബര വാച്ച് പ്രേമികളുടെ പ്രിയ ബ്രാൻഡ് ആണ് പാറ്റക്ക് ഫിലിപ്പ്. പാറ്റക്ക് ഫിലിപ്പിന്റെ വാച്ചാണ് രൺബീർ ധരിച്ചിരുന്നത്. സ്വിസ് വാച്ചുകളുടെ നിരയിലെ ഏറ്റവും ഗ്ലാമര്‍ താരം എന്ന് ഈ വാച്ചിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ച് ബ്രാൻഡുകളിൽ ഒന്ന് കൂടിയാണിത്.

 5271 പി കളക്ഷനില്‍ നിന്നുള്ള ഈ വാച്ചിന് ബ്ലാക്ക് ഡയലും ഷൈനി ബ്ലാക്ക് അലിഗേറ്റര്‍ സ്ട്രാപുമാണുള്ളത്. 81 മരതക കല്ലുകളാണ് ഈ വാച്ചിലുള്ളത്. ബേസലിനും ലഗ്‌സിനും ചുറ്റും 58 മരതകങ്ങളും ക്ലാസ്പില്‍ ഉള്ള 23 മരതകങ്ങളും ചേർത്താണ് ഈ 81 കല്ലുകൾ. ഏകദേശം 6 കോടിയാണ് ഈ വാച്ചിന്റെ വില.

 മരതകം കൊണ്ടാണെങ്കിലും ലോകത്തെ ഏറ്റവും വിലയേറിയ വാച്ച് ഇതല്ല. 5.5 കോടി ഡോളറിൽ അധികം വില വരുന്ന ഗ്രാഫ് ഡയമണ്ട്സ് ഹാലുസിനേഷൻ എന്ന വാച്ച് മോഡലിനാണ് ഈ റെക്കോര്‍ഡ്. ഏകദേശം 409 കോടി രൂപയാണ് വാച്ച് വില. വിലയേറിയ വജ്രങ്ങൾ കൊണ്ട് പ്രത്യേക രീതിയിൽ നിര്‍മിച്ചിരിയ്ക്കുന്ന വാച്ച് ലണ്ടനിലെ പ്രമുഖ ഗ്രാഫ് ജ്വല്ലറിയുട കയ്യൊപ്പ് പതിഞ്ഞതാണ്. 110 കാരറ്റ് ഡയമണ്ട് കൊണ്ടാണ് വാച്ചുകൾ നിര്‍മിച്ചിരിയ്ക്കുന്നത്. ഉപഭോക്താക്കൾ മുൻ അമേരിയ്ക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഒപ്ര വിൻഫ്രി, എലിസബത്ത് ടെയ്‍ലര്‍ തുടങ്ങിയവരാണ്.

 പാറ്റക്ക് ഫിലിപ്പ്, റിച്ചാർഡ് മില്ലെ തുടങ്ങിയ അപൂർവ ആഡംബര ശേഖരണങ്ങൾ ഉൾക്കൊള്ളുന്ന അവിശ്വസനീയമായ വാച്ച് ശേഖരണമുള്ള   അനന്ത് അംബാനി, രാധിക മർച്ചൻ്റുമായുള്ള വിവാഹത്തിന് മുൻപ് നടനാണ് ഒരു പൂജാ ചടങ്ങിൽ ചുവന്ന കാർബൺ റിച്ചാർഡ് മില്ലെ വാച്ച് (RM 12-01 Tourbillon) ധരിച്ചിരുന്നു. ഈ വാച്ചിന്റെ വില 6.91 കോടിയാണ്.

കൂടാതെ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള തന്റെ സുഹൃത്തുക്കൾക്കായി ലിമിറ്റഡ് എഡിഷൻ ഔഡെമർസ് പിഗ്വെറ്റ് വാച്ചുകളും അനന്ത് അംബാനി സമ്മാനിച്ചിരുന്നു.  സ്വിസ് ലക്ഷ്വറി വാച്ച് ബ്രാൻഡിൻ്റെ ഈ ആഡംബര വാച്ച്  ‘ലൂമിനറി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്നവ ആണ്. 18k റോസ് ഗോൾഡ് റോയൽ ഓക്ക് പെർപെച്വൽ കലണ്ടറാണ് ഈ വാച്ചുകൾ. കറുത്ത സബ് ഡയലുകളുള്ള റോസ് ഗോൾഡ് ഡയൽ ആണ് ഇതിൻ്റെ സവിശേഷത. ഈ ലക്ഷ്വറി വാച്ചിൻ്റെ വിപണി വില ₹ 2,08,79,000 ആണ്.

Ranbir Kapoor dazzled at Anant Ambani and Radhika Merchant’s wedding in an intricately embroidered sherwani, complemented by a luxurious Patek Philippe watch worth ₹6 crore. The event showcased the grandeur and opulence of Bollywood’s elite.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version