കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമലോകത്തും ഏറെ ചർച്ച ആയ വിഷയങ്ങളിൽ ഒന്നാണ് നടൻ ആസിഫ് അലി. ഇതിനിടയിൽ ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ഇവർ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം പലതരത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും വലിയ വിവാദവുമായി മാറുന്നതിനിടെ നടന്റെ പക്വമായ ഇടപെടലാണ് ആ വിവാദത്തിന് പരിസമാപ്തി കുറിച്ചത്.
താരത്തിന്റെ ഈ സമീപനത്തെ ആദരിക്കുവാനാണ് ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനിയായ ഡി3 നൗകയുടെ പേര് മാറ്റി ആസിഫ് അലി എന്ന് പതിപ്പിച്ചത്. കപ്പലിന്റെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേര് മാറ്റും. രമേശ് നാരായണുമായുള്ള വിവാദത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ വരെ പലരും ശ്രമിച്ചു. എന്നാല്‍ അതിനെയെല്ലാം ക്യമാറകള്ക്ക് മുന്നില്‍ എത്തി ഒരു പുഞ്ചിരിയോടെ നേരിട്ട താരത്തിന്റെ സമീപനം എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദ് അലി പ്രതികരിച്ചു.
ഇത്തരം ഘട്ടങ്ങളില്‍ ഒരു മനുഷ്യന്‍ എത്തരത്തില്‍ പെരുമാറണമെന്നതിന് ഉദാഹരണമാണ് ആസിഫ് എന്നും ഷെഫീഖ് കൂട്ടിച്ചേര്‍ത്തു. സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന രജിസ്‌ട്രേഷനിലെ 3 ഉള്‍പ്പെടുത്തിക്കൊണ്ടാണ് കമ്പനിക്ക് ഡി3 എന്ന് നാമകരണം ചെയ്തത്. മനോരഥങ്ങൾ’ സീരീസിന്റെ ട്രെയ്‌ലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ആസിഫ് അലിയിൽ നിന്നും മൊമെന്റോ വാങ്ങാതെ അപമാനിച്ച സംഭവം സോഷ്യൽ മീഡിയയാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആസിഫിന് പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്.
Dubai-based D3 company honors actor Asif Ali by naming a luxury yacht after him. This gesture follows Asif Ali’s commendable handling of a recent controversy, showcasing his exemplary conduct.