കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി

കൃഷിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി കേന്ദ്രമന്ത്രി നിർമല സിതാരാമൻ വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചെമ്മീന്‍ ഉത്പാദനത്തിനും കയറ്റുമതിക്കും നബാര്‍ഡ് പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 400 ജില്ലകളില്‍ മൂന്ന് വര്‍ഷത്തിനകം വിള സര്‍വേ. കിസാൻ ക്രഡിറ്റ് കാർഡ് 5 സംസ്ഥാനങ്ങളിൽ കൂടി ലഭ്യമാക്കും. ആറുകോടി കർഷകരുടെയും അവരുടെ ഭൂമിയുടെയും വിവരം ഫാർമർ ലാൻഡ് റജിസ്ട്രിയിൽ ചേർക്കും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതിയും കേന്ദ്ര ബജറ്റ് 2024-25 ൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് ബജറ്റ് പ്രസംഗത്തിൽ നിർമല സിതാരാമൻ വ്യക്തമാക്കിയിരുന്നു.  

കാർഷിക മേഖലയ്ക്കായി

  • കാർഷിക മേഖലയിൽ ഉത്പാദനം കൂടും
  • കാർഷിക മേഖലയ്ക്കായി കൂടുതൽ ഗവേഷണ പദ്ധതികൾ
  • പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ നടപ്പിലാക്കും
  • കാർഷിക ഡിജിറ്റലൈസേഷൻ നടപ്പിലാക്കും
  • നബാർഡ് വഴി കർഷകർക്ക് സഹായം നൽകും
  • 1.52 ലക്ഷം കോടി കാർഷിക അനുബന്ധ മേഖലയ്ക്ക് സഹായ പദ്ധതി
  •  കർഷക കൂട്ടായ്മയകൾ സ്ഥാപിക്കും
  • ചെറുകിട വ്യവസായങ്ങൾക്ക് യന്ത്രം വാങ്ങാൻ 100 കോടി അനുവദിക്കും
  • കിസാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കും
  • തെരുവ് കച്ചവടക്കാരെ സഹായിക്കാൻ പ്രത്യേക പദ്ധതി
  • സഹകരണ മേഖല ശക്തിപ്പെടുത്തും
  • കർഷകർക്ക് ധന സഹായം 6000 രൂപയായി തുടരും

ഇവയൊക്കെയാണ് കാർഷിക മേഖലയ്ക്കായി പ്രധാനമായും ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളും ഫണ്ടുകളും.

പ്രധാനമന്ത്രി കിസാൻ യോജന വഴി  കർഷകർക്ക് ധനസഹായമായി ലഭിച്ചുകൊണ്ടിരുന്ന 6000 രൂപ 8000 ലേക്കോ പതിനായിരത്തിലേക്കോ എത്തുമെന്ന് കർഷകർ പ്രതീക്ഷയിച്ചിരുന്നു. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം  പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അത് അങ്ങിനെ തന്നെ തുടരും എന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. 

Finance Minister Nirmala Sitharaman’s budget emphasizes the agriculture sector, allocating Rs 1.52 lakh crore. Discover key announcements, including the national cooperation policy, Kisan Credit Card expansion, and new schemes for oilseed production.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version