ദാനധർമ്മങ്ങളും സൽകർമ്മങ്ങളും ചെയ്യുന്നത് നല്ല കാര്യമാണ്. ധനികരായ പല വ്യക്തികളും ഇതൊക്കെ ചെയ്യാറുമുണ്ട്. ഇവരെ കൂടാതെ, രാജ്യത്തെ പല വൻകിട സ്ഥാപനങ്ങളും ഈ പ്രവർത്തനത്തിൽ ഇപ്പോൾ മുന്നിലാണ്.

ഇന്ത്യയിലെ ഒരു സ്വകാര്യ മേഖലാ ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ 945.31 കോടി രൂപയാണ് ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രകാരമാണ് ബാങ്ക് ഈ തുക ചെലവഴിച്ചത്. ഈ തുക 2022-23 സാമ്പത്തിക വർഷത്തേക്കാൾ ബാങ്ക് ചെയ്തു വന്നതിനേക്കാൾ 125 കോടി രൂപ കൂടുതലാണ് എന്നതാണ് പ്രത്യേകത. ഒരു വർഷത്തിൽ 945 കോടി രൂപ സിഎസ്ആറിനായി ചെലവഴിച്ച ഈ ബാങ്ക്, 1200000 കോടിയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ആണ്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് തങ്ങളുടെ സിഎസ്ആർ പ്രോഗ്രാമായ ‘പരിവർത്തൻ’ ഒരു ദശാബ്ദക്കാലമായി ചെയ്തുവരുന്നതാണ്. 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി വിവിധ സംരംഭങ്ങൾക്കും 10 കോടിയിലധികം ആളുകളുടെ ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

വാർഷിക റിപ്പോർട്ട് അനുസരിച്ച്, ‘പരിവർത്തന’ത്തിൻ്റെ വിവിധ സംരംഭങ്ങൾ ഏകദേശം 10000 കുടുംബങ്ങളെയും  9000 ഗ്രാമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൽ (എഡിപി) കണ്ടെത്തിയ 112 ജില്ലകളിൽ 85 ജില്ലകളെ ഈ സംരംഭത്തിന് കീഴിൽ കൊണ്ടുവരാൻ ഈ ബാങ്കിന് കഴിഞ്ഞു.

ഗ്രാമീണ വികസനം, വിദ്യാഭ്യാസം, കഴിവുകളെ പ്രോത്സാഹിപ്പിക്കൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സാക്ഷരത, പരിസ്ഥിതി തുടങ്ങിയ പ്രധാന മേഖലകളിൽ ആണ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ, പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റികളിൽ പരിസ്ഥിതി സൗഹൃദവും സമഗ്രവുമായ വളർച്ചയെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കൈസാദ് ബറൂച്ച പറഞ്ഞു.

Discover HDFC Bank’s significant contributions to social causes through its CSR program ‘Parivartan’, which allocated ₹945.31 crore for the financial year 2023-24, impacting millions across India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version