രാജ്യത്തുടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ തപാൽ ശൃംഖലയിലൂടെ ബിഎസ്‌എൻഎൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും വിൽക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് തപാൽ വകുപ്പും (DOP) ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL).

ഇന്ത്യയിലുടനീളം ബിഎസ്‌എൻഎല്ലിന്റെ മൊബൈൽ കണക്റ്റിവിറ്റി വ്യാപ്തി വർധിപ്പിക്കാൻ ഈ കരാർ സഹായിക്കും. ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളെയും പട്ടണങ്ങളെയും സ്പർശിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ വിശാലമായ വ്യാപ്തി, നഗര, ഗ്രാമപ്രദേശങ്ങളിലെ സാന്നിധ്യം വർധിപ്പിക്കുന്നതിന് ബിഎസ്‌എൻഎല്ലിന് കരുത്ത് പകരുമെന്ന് ആശയവിനിമയ മന്ത്രാലയം (MoC) പ്രസ്താവനയിൽ പറഞ്ഞു.
സഹകരണത്തിലൂടെ, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ബിഎസ്‌എൻഎൽ സേവനങ്ങൾ ലഭ്യമാകും. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലുമുള്ള പൗരന്മാർക്ക് അവരുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ മൊബൈൽ സേവനങ്ങൾ സൗകര്യപ്രദമായി ആക്‌സസ് ചെയ്യാൻ ഇത് സഹായിക്കുമെന്ന് ബിഎസ്‌എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗ് പറഞ്ഞു
BSNL has signed an agreement with the Department of Posts to sell SIM cards and provide mobile recharge services through 1.65 lakh post offices across India.