Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home »  പട്ടായ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ
Travel

 പട്ടായ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണെങ്കിലും രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
News DeskBy News Desk23 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടൂറിസ്റ്റുകളുടെ സ്വര്‍ഗഭൂമിയാണ് തായ്‌ലന്‍ഡും പട്ടായയും. ഇന്ത്യക്കാരാണ് തായ്ലൻഡിലെത്തുന്നതിൽ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികളുടെ ‘ഹോട്ട് സ്‌പോട്ട്’ എന്ന് പട്ടായയെ വിശേഷിപ്പിക്കാം.  സുന്ദരതീരങ്ങളും മനോഹരങ്ങളായ കാഴ്ചകളുമായി ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളുടെ പറുദീസ ആയി മാറുന്ന നഗരം. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്.

എത്ര പോയാലും മടുക്കാത്ത സഞ്ചാരികളെ എന്നും മാടി വിളിക്കുന്ന ഒരപൂര്‍വ ഡസ്റ്റിനേഷനാണ് തായ്‌ലന്‍ഡ്. തായ്‌ലന്‍ഡിലേക്ക് പലവിധ പാക്കേജുകള്‍ ലഭ്യമാണെങ്കിലും രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി)യുടെ പാക്കേജില്‍ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

തെക്കുകിഴക്കനേഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്‌ലന്‍ഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന 5 ദിവസത്തെ ഐ.ആര്‍.സി.ടി.സി ടൂര്‍ പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില്‍ നിന്നും ആണ് പുറപ്പെടുന്നത്. തായ്‌ലന്‍ഡിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍, അപൂര്‍വ്വ വന്യജീവികള്‍, ശാന്തമായ പ്രകൃതിദൃശ്യങ്ങള്‍ കൂടാതെ ബാങ്കോക്ക് നഗരത്തിന്റെ അത്ഭുതാവഹമായ കാഴ്ചകള്‍ തുടങ്ങിയവ ആസ്വദിക്കാവുന്നതാണ്. ശ്രീരാച്ച കടുവ സങ്കേതം, പട്ടായയിലെ മനോഹരമായ അല്‍കസാര്‍ ഷോ, കോറല്‍ ദ്വീപിലേക്കുള്ള ആവേശകരമായ സ്പീഡ് ബോട്ട് യാത്ര, പട്ടായ ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ്, നോങ് നൂച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സഫാരി വേള്‍ഡ്, മറൈന്‍ പാര്‍ക്ക് തുടങ്ങിയവ സന്ദർശിച്ചു മടങ്ങി വരുന്ന രീതിയിൽ ആണ് ടൂർ പാക്കേജ്.

കൊച്ചിയില്‍നിന്നും ബാങ്കോക്കിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, യാത്രകള്‍ക്ക് എ.സി വാഹനം, സുഖകരമായ താമസസൗകര്യങ്ങള്‍, ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ രുചികരമായ ഭക്ഷണം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വിസ ചിലവുകള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ടൂര്‍ പാക്കേജ് 57650 രൂപക്ക് ലഭ്യമാണ്. 35 സീറ്റുകൾ ആണ് ഉള്ളത്.

 തായ് മസാജ് ആസ്വദിക്കാം അല്ലെങ്കിൽ തായ്‌ലൻഡിലെ ഉയർന്ന ഷോപ്പിംഗ് മാളുകൾ, ഹൈ സ്ട്രീറ്റ് ഷോപ്പുകൾ, തിരക്കേറിയ മാർക്കറ്റുകൾ, ബാക്ക് സ്ട്രീറ്റ് സ്റ്റാളുകൾ എന്നിവയിൽ ഷോപ്പിംഗ് നടത്താം എന്നാണ് ടൂർ പാക്കേജിൽ ഇവർ പറയുന്നത്. ഏത് പ്രായത്തിലുള്ള ആളുകൾക്കും ആസ്വാദകകരമായ യാത്ര ആയിരിക്കും എന്നും പ്രത്യേകം പരാമർശിക്കുന്നുണ്ട്. 

Explore Bangkok and Pattaya with IRCTC’s Thailand tour package. Enjoy a 6-day, 5-night stay in four-star hotels, guided tours, and daily meals starting at ₹58,800 per person. Departing from Lucknow on July 27, 2024.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil