വനിതാ സംരംഭകര്‍ക്ക് ആശ്വാസമേകി പലിശയിളവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ള വായ്പകളില്‍ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം നൽകി ഉത്തരവിറങ്ങി.   ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ കുടിശിക തീര്‍ക്കാതെ പോയ വായ്പകള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.

ഇത്തരത്തില്‍ കുടിശികയുള്ള വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് തയ്യാറാകുന്ന പക്ഷം പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി നല്‍കുന്നതിന് വനിത വികസന കോര്‍പറേഷന് അനുമതി നല്‍കി  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു . ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴില്‍ വായ്പ വിതരണം നടത്തിയ വനിത വികസന കോര്‍പറോഷന്‍ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചു. ഇങ്ങനെ നൽകിയ വായ്‌പകളിൽ സംരംഭങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകാരണം തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ആശ്വാസവുമായി സർക്കാർ രംഗത്തെത്തിയത്. 

The Kerala government offers interest relief and one-time settlement options for women entrepreneurs on outstanding loans from 2010-2016, benefiting around 360 women.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version