2023-24 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കിയ സാമ്പത്തിക സർവേ പ്രകാരം, കേന്ദ്ര സർക്കാരിന്റെ അഭിലാഷമായ അമൃത് കാൽ വിഷൻ 2047 ന് കീഴിൽ ദ്വീപ് വികസനം ഒരു പ്രധാന പദ്ധതി ആക്കി മാറ്റാൻ ഒരുങ്ങുന്നു. മാരിടൈം ഇന്ത്യ വിഷൻ 2030 ൻ്റെ ഭാഗമായ ദ്വീപ് പ്രദേശങ്ങളുടെ, പ്രത്യേകിച്ച് ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെയും ലക്ഷദ്വീപിൻ്റെയും സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ ദ്വീപുകളെ വിനോദസഞ്ചാരത്തിനും വിവിധ സമുദ്ര പ്രവർത്തനങ്ങൾക്കുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഘട്ടമായുള്ള പദ്ധതി ആണ് സർവേ വിശദമാക്കുന്നത്. നാവിക സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം ഉൾക്കൊള്ളാനും ആവശ്യമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും ആൻഡമാൻ ലക്ഷദ്വീപ് ഹാർബർ വർക്ക്സ് ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ, പ്രാദേശിക തുറമുഖ വകുപ്പുകൾക്ക് സാങ്കേതിക പിന്തുണ നൽകാനും കാര്യക്ഷമമായ പ്രവർത്തനങ്ങളും മാനേജ്മെൻ്റും ഉറപ്പാക്കാനും ഈ സംരംഭം സജ്ജമാക്കിയിട്ടുണ്ട്.

ഈ ദ്വീപുകളുടെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, വികസനം കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലാണ് റിപ്പോർട്ട്. ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ, ഗുജറാത്തിന് ചുറ്റുമുള്ള ദ്വീപുകൾ എന്നിവിടങ്ങളിൽ ഇക്കോ ടൂറിസം, ഷിപ്പ് റിപെയർ സംവിധാനങ്ങൾ, സീപ്ലെയിൻ നിർമ്മാണം, മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഫ്രീ ട്രേഡ് സോണുകൾ, ബങ്കറിംഗ് ടെർമിനലുകൾ എന്നിവയെ കേന്ദ്രീകരിച്ചാണ് വികസനം നടക്കുന്നത്.

ഈ പദ്ധതികൾ, ദ്വീപുകളുടെ സാമ്പത്തിക മേഖലയിൽ ഉയർച്ച മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള പദ്ധതികൾ കൂടി പ്രോത്സാഹിപ്പിക്കും. ഇത്തരം മുന്നേറ്റങ്ങൾ രാജ്യത്തുടനീളമുള്ള മറ്റ് ദ്വീപുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ സമുദ്ര ശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സമഗ്ര ദ്വീപ് വികസന പദ്ധതി ആയി മാറും. ഈ പദ്ധതികൾ നടപ്പിലാക്കപ്പെടുകയാണെങ്കിൽ, ദ്വീപുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുന്നതിനൊപ്പം ആഭ്യന്തരവും അന്താരാഷ്ട്രവുമായ സഞ്ചാരികളെ ആകർഷിക്കുമെന്നും, വളർച്ചയ്ക്കും അവസരങ്ങൾക്കും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

The 2023-24 economic survey spotlights island development as a key initiative under the Amrit Kaal Vision 2047, aiming to transform the Andaman & Nicobar and Lakshadweep Islands into vibrant tourism and maritime hubs.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version