മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചത്. ഈ കേന്ദ്ര ബജറ്റ് രത്തൻ ടാറ്റയുടെ കമ്പനിക്ക് ഫലത്തിൽ വലിയ നേട്ടമായി മാറിയിരിക്കുകയാണ്. സ്വർണ്ണം-വെള്ളി എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കും എന്ന ബജറ്റ് പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പിന് നേട്ടമായത്. ഒറ്റ ദിവസം കൊണ്ട് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻ ഏകദേശം 19,000 കോടി രൂപയാണ് ഓഹരി നേട്ടമായി നേടിയത്.  

 ഇന്നലെ ബജറ്റ് ദിനമായ ചൊവ്വാഴ്ച്ച ടൈറ്റൻ ഓഹരിവിലകൾ ഏകദേശം 7% ഉയർച്ചയാണ് നേടിയത്. ടൈറ്റൻ ബ്രാൻഡായ Tanishq ന് ഈ പ്രഖ്യാപനം നേട്ടമാകുമെന്നതാണ് പ്രധാന കാരണം. ബി.എസ്.ഇ ‍ഡാറ്റ പ്രകാരം ജൂലൈ 23 ചൊവ്വാഴ്ച്ച ടൈറ്റൻ ഓഹരികൾ 3,468.15 രൂപയിൽ 6.63% ഉയർച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഒരു വേള ഓഹരി വിലകൾ 3,490 രൂപ നിലവാരങ്ങൾ വരെ ഉയർന്നിരുന്നു. ഇത് 7.30% എന്ന തോതിലുള്ള വർധനവാണ്. ബജറ്റ് ദിനത്തിൽ രാവിലെ 3,252 രൂപ നിലവാരത്തിൽ ഫ്ലാറ്റ് ഓപ്പണിങ്ങാണ് ഓഹരി വിലകളിലുണ്ടായത്. വരും ദിവസങ്ങളിലും ഓഹരി വില ഉയരുമെന്നാണ് വിദഗ്ധർ നൽകുന്ന വിലയിരുത്തൽ.

നിക്ഷേപകർക്ക് മികച്ച നേട്ടമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ ടൈറ്റന്റെ മാർക്കറ്റ് ക്യാപ് 2,88,757.16 കോടി രൂപയായിരുന്നു. ചൊവ്വാഴ്ച്ച ഇത് 3,07,897.56 കോടി രൂപയായി വർധിച്ചു. ഇത്തരത്തിൽ കമ്പനിയുടെ വാല്യുവേഷൻ 19,140.4 കോടി രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്.

സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് കുറയ്ക്കുന്നതായിട്ടാണ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. പ്ലാറ്റിനത്തിന്റെ നികുതി 6.4% എന്ന തോതിലും കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കണമെന്നത് ജെം & ജ്വല്ലറി മേഖലയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഈ പ്രഖ്യാപനത്തെ തുടർന്ന് രാജ്യത്തെ ഫ്യൂച്ചേഴ്സ് വിപണിയിലെ സ്വർണ്ണ വില യിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.

Finance Minister Nirmala Sitharaman’s Union Budget 2024 reduced import tax on gold and silver, boosting Titan’s market value by Rs 19,000 crore in a single day.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version