ഹോം വർക്ക് ചെയ്തു കൈകുഴഞ്ഞെങ്കിലും  തൃശൂർ സ്വദേശിയായ ദേവദത്ത് തന്റെ അസൈന്മെന്റുകളൊന്നും ഉപേക്ഷിച്ചില്ല. പകരം  തൻ്റെ  അസൈൻമെൻ്റുകൾ  ചെയ്തു തീർക്കാനായി ഒരു “AI ഹോംവർക്ക് മെഷീൻ” തന്നെ കണ്ടുപിടിച്ചു ലോകത്തെ ഞെട്ടിച്ചു. ഇതിന്റെ സെക്കൻഡുകൾ ദൈർഘ്യമുള്ള വീഡിയോ ഇപ്പോൾ വൈറൽ ആണ്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ദേവദത്ത്  കണ്ടുപിടിച്ച മെഷീന്  തിരഞ്ഞെടുത്ത കൈയക്ഷരത്തിൽ  അസൈൻമെൻ്റുകളും ഗൃഹപാഠങ്ങളും എഴുതാൻ നിസ്സാര സമയം മതി.ഹോംവർക്ക് എഴുതുന്നതും പേജ് മറിച്ചിടുന്നതും അടുത്ത പുതിയ പേജിൽ എഴുത്ത് തുടരുന്നതും ഒക്കെ എഐ തന്നെ.

 “AI ഹോംവർക്ക് മെഷീൻ” കണ്ടുപിടിച്ച  ദേവദത്ത് പി.ആർ, തൃശ്ശൂരിൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നാലാം വർഷ റോബോട്ടിക്‌സ് ആൻഡ് ഓട്ടോണോമേഷൻ വിദ്യാർത്ഥിയാണ്.  വ്യക്തിയുടെ എഴുത്ത് ശൈലി പഠിക്കാൻ ഉപയോക്താവിൻ്റെ കൈയക്ഷരം AI മെഷീൻ ആദ്യം സ്കാൻ ചെയ്യുന്നു.അതിനുശേഷം മെഷീൻ വ്യക്തിയുടെ കൈയക്ഷരത്തിൻ്റെ അതേ സൂക്ഷ്മതയിൽ പേപ്പറിൽ എഴുതുകയും ഗൃഹപാഠം പൂർത്തിയാക്കുകയും ചെയ്യുന്നു.

തനിക്ക് ആവശ്യമുണ്ടായിട്ട് തന്നെയാണ് ഇങ്ങനെയൊരു കണ്ടുപിടുത്തം എന്നാണ് ദേവദത്ത് പറയുന്നത്. ഹോം വർക്കുകൾ അധികമായപ്പോൾ തീരുമാനിച്ചതാണ് ഇത്തരമൊരു സംവിധാനത്തെപ്പറ്റി. തന്റെ കൈയെഴുത്തു മോശമായിരുന്നു. ഇതൊക്കെ ചെയാൻ  മാസങ്ങൾക്കു മുമ്പ്    AI”ഹോംവർക്ക് മെഷീൻ”കണ്ടുപിടിച്ചു. നല്ല  ഹാൻഡ്റൈറ്റിംഗ് തിരഞ്ഞെടുത്തു അസ്സൈന്മെന്റ് തയാറാക്കി കോളേജിൽ സബ്മിറ്റ് ചെയ്തു. കൈയക്ഷരം മാറിയതോടെ അധ്യാപകർ കൈയോടെ പിടിച്ചു. അതോടെ മാറ്റിയെഴുതികൊണ്ടുവരാനായി നിർദേശം. അതോടെ ദേവദത്തൻ  തന്റെ കൈയക്ഷരത്തിൽ തന്നെ എഴുതുന്ന ഒന്നായി ഈ മെഷീൻ വികസിപ്പിക്കുകയായിരുന്നു.

 ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തന്റെ  സീനിയർ ആയിരുന്ന കോഴിക്കോട് സ്വദേശി സിദ്ധാർത്ഥിന്റെ സഹായവും ഈ മെഷീൻ സോഫ്ട്‍വെയർ വികസിപ്പിക്കാൻ ലഭിച്ചതായി ദേവദത്ത് പറയുന്നു. ഇതിന്റെ ഒരു സെക്കന്റ് വേർഷൻ നിർമിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ദേവദത്ത്. അത് കഴിഞ്ഞാൽ  AI”ഹോംവർക്ക് മെഷീൻ”വിപണിയിലെത്തിച്ച് സംരംഭകനാകാൻ ഒരുങ്ങുകയാണ് ഈ വിദ്യാർത്ഥി.  നിരവധി വിദ്യാർഥികൾ മെഷീനിനായി തന്നെ സമീപിക്കാറുണ്ടെന്നു ദേവദത്ത് പറയുന്നു.

Discover how Devadath P R’s AI machine, developed by a 22-year-old engineering student from Kerala, is revolutionizing homework with its ability to replicate users’ handwriting. The invention has garnered significant social media attention and sparked discussions on its ethical implications and impact on education.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version