കർണാടകയിൽ ജോലി ചെയ്യുന്നവർ കന്നഡ ഭാഷ അറിഞ്ഞിരിക്കണമെന്ന നിലപാടിൽ  കർണാടക സർക്കാർ ഉറച്ചു നിൽക്കുകയാണ്. കന്നഡിഗര്‍ക്ക് തൊഴിൽ സംവരണം ഏർപെടുത്തികൊണ്ടുള്ള ബില്ല് നിയമമാക്കുന്നത് ഐടി, വ്യവസായ മേഖലയുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി മരവിപ്പിച്ചിരുന്നു.  കർണ്ണാടക സർക്കാർ നിയമസഭയിൽ പാസാക്കാൻ അംഗീകരിച്ച ബില്ലിനെതിരെ വ്യവസായ മേഖലയിൽ നിന്നും രൂക്ഷമായ പ്രതികരണമാണുയർന്നത്.

എങ്കിലും പ്രാദേശിക വാദമുയർത്തികൊണ്ടുള്ള ബിൽ നിയമമാക്കി മാറ്റാനുള്ള നീക്കങ്ങളിലാണ് സർക്കാർ. കർണാടകയിൽ ജോലി ചെയ്യുന്ന അന്യഭാഷക്കാർ കന്നഡ അറിഞ്ഞിരിക്കണം എന്നതാണ് പ്രാദേശിക തൊഴിൽ സംവരണത്തോടൊപ്പം ബിൽ നിഷ്കർഷിക്കുന്നത്.  അതിന്റെ ഭാഗമായാണ് ഇപ്പോൾ മലയാളികൾക്കടക്കം കന്നഡ പഠിക്കാൻ പ്രത്യേക കന്നഡ പഠന പരിപാടി കന്നഡ വികസന അതോറിറ്റി (KDA) നടപ്പാക്കുന്നത്.

കന്നഡ വികസന അതോറിറ്റി   ബെംഗളൂരുവിൽ മലയാളം സംസാരിക്കുന്നവർക്കായി കന്നഡ പഠന പരിപാടി ഔദ്യോഗികമായി ആരംഭിക്കും.

കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ് തംഗദഗി, കെഡിഎ ചെയർമാൻ പ്രൊഫ പുരുഷോത്തമ ബിലിമലെ എന്നിവർ ചേർന്ന് വികാസ സൗധയിൽ നടക്കുന്ന പരിപാടി നിയമസഭാ സ്പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും.

അന്യഭാഷക്കാരെ കന്നഡ ഭാഷ പഠിപ്പിക്കുന്നതിനായി നഗരത്തിലുടനീളം 20 കന്നഡ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കെഡിഎയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായി  മൂന്ന് മാസത്തേക്ക്  ആഴ്ചയിൽ മൂന്ന് തവണ  ക്ലാസുകൾ പ്രവർത്തിക്കും.

 ആഗസ്ത് രണ്ടാം വാരം റെഗുലർ സെഷനുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളം മിഷൻ്റെയും കന്നഡ പഠന ക്ലാസുകളുടെയും കൺവീനർ ടോമി ജെ ആലുങ്കൽ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിശദമായ ക്ലാസ് ഷെഡ്യൂൾ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശീയ കന്നഡിഗര്‍ക്ക് 100 ശതമാനം ജോലി സംവരണം ഉറപ്പുവരുത്തുന്ന ‘കർണ്ണാടക സംസ്ഥാന തൊഴില്‍ ബില്‍- 2024’ ന് കർണ്ണാടക മന്ത്രിസഭാ  അംഗീകാരം നൽകിയിരുന്നു.  

 മാനേജ്‌മെന്റ് ജോലികളില്‍ 50 ശതമാനവും നോണ്‍ മാനേജ്മെൻറ് ജോലികളിൽ 75 ശതമാനവും കന്നഡിഗരെ നിയമിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന തൊഴില്‍ ബില്‍- 2024’ നിയമമായാൽ  കേരളത്തിൽ നിന്നുള്ള ഐ ടി മാനേജ്‌മന്റ് ജീവനക്കാർക്ക് കടുത്ത പ്രതിസന്ധിയാകും. ഐ ടി മേഖലക്ക്  സാമ്പത്തികമായി വൻ തിരിച്ചടി ലഭിക്കുമെന്നാണ് സൂചന.  ബില്ല് നിയമമാക്കുന്നത് ഐ ടി, വ്യവസായ മേഖലയുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി മരവിപ്പിച്ചിരുന്നു. 

The Karnataka Government enforces Kannada language requirements for jobs, sparking protests from the IT industry. Learn about the bill’s impact on job reservations and the special Kannada learning program for non-native speakers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version