രാജാവ് എന്നൊക്കെ പറഞ്ഞാൽ നമുക്കൊക്കെ ഇപ്പോൾ അതിശയം ആണ്. അങ്ങിനെ രാജസമ്പ്രദായം ഒക്കെ നിലനിൽക്കുന്നത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ്. എന്നാൽ ആഡംബര കാറുകൾ, വിമാനങ്ങൾ, വജ്രങ്ങൾ എന്നിങ്ങിനെ ആഡംബരങ്ങൾ നിരവധി ഉള്ള ചില രാജാക്കന്മാരുണ്ട്. അക്കൂട്ടത്തിലൊരാളാണ് കിംഗ് രാമ X എണ്ണ പേരിൽ അറിയപ്പെടുന്ന തായ്‌ലൻഡിലെ രാജാവ് മഹാ വജിറലോങ്‌കോൺ.  ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായി ആണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്.

 വജ്രങ്ങളുടെയും രത്‌നങ്ങളുടെയും ഒരു അമൂല്യം ശേഖരത്തിന്റെ ഉടമയാണ് ഇദ്ദേഹം. ആയിരക്കണക്കിന് ഏക്കർ ഭൂമിയും, വിലകൂടിയ കാറുകളും, മറ്റ് നിരവധി ആഡംബര വസ്തുക്കളും അദ്ദേഹത്തിനുണ്ട്. തായ്ലൻഡ് രാജകുടുംബത്തിന്റെ സമ്പത്ത് 40 ബില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 3.2 ലക്ഷം കോടി വരുമെന്നാണ് റിപ്പോർട്ടുകൾ.

 അമ്പരപ്പിക്കുന്ന ഭൂസ്വത്തുക്കൾ ആണ് ഇദ്ദേഹത്തിനുള്ളത്. റിപ്പോർട്ടുകൾ പ്രകാരം തായ്ലൻഡിൽ അദ്ദേഹത്തിന് 6,560 ഹെക്ടർ അതായത് 16,210 ഏക്കർ ഭൂമിയുണ്ട്. തലസ്ഥാനമായ ബാങ്കോക്കിലെ 17,000 കരാറുകൾ ഉൾപ്പെടെ രാജ്യവ്യാപകമായി 40,000 ഓളം വാടക കരാറുകൾ അദ്ദേഹത്തിനുണ്ട്.

ഈ ഭൂസ്വത്തിൽ കൂറ്റൻ മാളുകളും, ഹോട്ടലുകളും കൂടാതെ  നിരവധി സർക്കാർ കെട്ടിടങ്ങൾ പോലും പ്രവർത്തിക്കുന്നുണ്ട്. തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ സിയാം കൊമേഴ്‌സ്യൽ ബാങ്കിൽ 23 ശതമാനം ഓഹരിയും രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കൂട്ടായ്മയായ സിയാം സിമൻ്റ് ഗ്രൂപ്പിൽ 33.3 ശതമാനം ഓഹരിയും അദ്ദേഹത്തിനുണ്ട്.

രാജാവിന്റെ കിരീടം അലങ്കരിച്ചിരിക്കുന്ന 545.67 കാരറ്റ് ബ്രൗൺ ഗോൾഡൻ ജൂബിലി വജ്രമാണ് മറ്റൊരു ആകർഷണം. ലോകത്തിലെ ഏറ്റവും വലുതും വിലകൂടിയതുമായ വജ്രങ്ങളിൽ ഒന്നാണിത്. ഇതിന്റെ മൂല്യം 98 കോടി രൂപയോളം വരുമെന്നാണ് ഡയമണ്ട് അതോറിറ്റി കണക്കാക്കുന്നത്. ബോയിംഗ്, എയർബസ് എയർക്രാഫ്റ്റ്, സുഖോയ് സൂപ്പർജെറ്റ്, 21 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 38 വിമാനങ്ങൾ തായ് രാജാവിന് സ്വന്തമായി  ഉണ്ട്. ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മാത്രം അദ്ദേഹം പ്രതിവർഷം 524 കോടി രൂപ ചെലവഴിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ആഡംബര കാറുകളിലേയ്ക്ക് എത്തിയാൽ, ലിമോസിൻ, മെഴ്സിഡസ് ബെൻസ് എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. 300 ൽ അധികം വിലയേറിയ കാറുകളുടെ ഒരു നിര ആണ്  രാജാവിനുള്ളത്. ഏകദേശം 52 ബോട്ടുകളും ഈ ഗ്യാരേജിലുണ്ട്. അദ്ദേഹത്തിന്റെ ബോട്ടുകളിൽ അധികവും സ്വർണ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചവയാണ്. 1782 -ൽ പണികഴിപ്പിച്ച രാജാവിന്റെ കൊട്ടാരം 23,51,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.

കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും അദ്ദേഹത്തിൻ്റെ സ്വത്തുക്കൾ ശ്രദ്ധേയമാണെങ്കിലും, ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും സമ്പത്തിൽ അദ്ദേഹത്തെ ഇപ്പോഴും മറികടക്കുന്നു. റിപ്പോർട്ട് പ്രകാരം രാജാവിന്റെ ആസ്തി 40 ബില്യൺ യുഎസ് ഡോളറണ്. എന്നാൽ ലോക കോടീശ്വര പട്ടികയിൽ നിലവിൽ 13 -ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 97.2 ബില്യൺ ഡോളറാണ്. ലിസ്റ്റിൽ 15-ാം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ ആസതി 85.9 ബില്യൺ ഡോളറാണ്.

Thailand’s King Maha Vajiralongkorn, one of the world’s wealthiest individuals, owns extensive real estate, luxury vehicles, and the world’s largest diamond, with a wealth exceeding USD 40 billion.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version