ഫാക്ടറി വേസ്റ്റ്  ആയ അയണോക്സൈഡ് ഉപയോഗിച്ച് ബ്രിക്കുകള്‍ നിർമിച്ചു പരിസ്ഥിതിസൗഹൃദമാകുകയാണ് പൊതുമേഖലാ സ്ഥാപനമായ  കെ.എം.എം.എല്‍. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഇത്തരം കട്ടകൾ കമ്പനിയുടെ നിർമാണ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കും.  നേരത്തെ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍ നിന്ന് നിർമാണങ്ങൾക്കുള്ള ഇരുമ്പ് വേര്‍തിരിച്ചെടുത്തിരുന്നു.

കെ.എം.എം.എല്ലിലെ പ്രധാന ഉൽപ്പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡിനെ നിര്‍മ്മാണത്തിനാവശ്യമായ കട്ടകൾ ആക്കി മാറ്റുന്നത് ആണ് പുതിയ പ്രക്രിയ. ഇഷ്ടികയുടെ വലിപ്പത്തിലുള്ള ബ്രിക്കുകളാണ് ആദ്യഘട്ടമായി നിര്‍മ്മിക്കുന്നത്. കമ്പനിയിലെ എന്‍വിയോണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഈ ദൗത്യം നടപ്പാക്കുക. ഉല്‍പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്‌സൈഡ് ഫാക്ടറിക്കുള്ളിലെ  വലിയ പോണ്ടുകളില്‍ സംരക്ഷിച്ചിരിക്കുകയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യഘട്ടമായി 8 ലക്ഷം ഇഷ്ടികകള്‍ നിര്‍മിക്കും. കമ്പനിക്ക് അകത്തെ വിവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അയണോക്സൈഡ് ഇഷ്ടികകള്‍ ഉപയോഗിക്കുക. ചുറ്റുമതില്‍ നിര്‍മ്മാണം, വിവിധ പ്ലാന്റുകളിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡന്‍ ഡിസൈനിങ്ങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ബ്രിക്കുകള്‍ ഉപയോഗിക്കാനാകും.

നേരത്തെ KMML സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്തിരുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം നിലവില്‍   നടന്നുകൊണ്ടിരിക്കുകയാണ്. 5 ടണ്‍ അയണ്‍ സിന്ററുകളാണ് അന്ന് കള്ളിയത്ത് ടി.എം.ടിയിലേക്ക് അയച്ചത്. അവ ഉപയോഗിച്ച് ടി.എം.ടി കമ്പികളും ഇരുമ്പ് ബാറുകളും നിര്‍മ്മിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Discover how KMML is revolutionizing environmental sustainability by converting anoxide, a factory waste, into bricks for construction, and extracting iron using innovative technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version