ബജറ്റിലെ പ്രഖ്യാപനങ്ങൾ വിപണിക്കും ജനത്തിനും ഉപകാരപ്രദമാണ് എന്നാണ് അവകാശവാദമെങ്കിലും ഇന്ത്യൻ ഓഹരി വിപണി അത് അംഗീകരിച്ച മട്ടില്ല. സമ്മിശ്ര പ്രതികരണമാണ് ബജറ്റിന് ശേഷം ഓഹരിവിപണി നൽകിയത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് 9200 കോടി രൂപ നഷ്ടമായപ്പോൾ ഗൗതം അദാനിയാകട്ടെ ലിസ്റ്റിംഗിങ്ങിൽ ഉയർന്നു തന്നെ നിൽക്കുന്നു.
2024 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ദീർഘകാല – ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്കുള്ള നികുതിയിലെ വർദ്ധന (Long-Term (LTCG) and Short-Term Capital Gains (STCG) tax ) ഓഹരി വിപണിയെ ഇടിവിലേക്കാണ് നയിച്ചത്.
ഓഹരിവിപണിയിലെ ഈ ഇടിവ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ നഷ്‌ടത്തിലാക്കി . മുകേഷ് അംബാനിയുടെ ആസ്തി കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചു 24 മണിക്കൂറിനുള്ളിൽ 1.10 ബില്യൺ യുഎസ് ഡോളർ, അതായത് 9200 കോടി രൂപ കുറഞ്ഞു 112 ബില്യൺ ഡോളറിലേക്കെത്തി. എങ്കിലും നിലവിൽ ഇന്ത്യയിലെ ശതകോടേശ്വരന്മാരിൽ ഒന്നാമത് തന്നെയാണ് മുകേഷ് അംബാനി. ബുധനാഴ്ച റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരികൾ വിപണിയിൽ നേരിയ വർധനവ് കാട്ടിയിരുന്നു.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം അദാനി ഗ്രൂപ്പിൻ്റെ ചെയർമാനും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ ഗൗതം അദാനിക്ക് നേട്ടമുണ്ടായി. ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിൻ്റെ കമ്പനികളുടെ ഓഹരികൾ ഉയർന്നു. ഒരു ദിവസം കൊണ്ട് അദ്ദേഹത്തിൻ്റെ ആസ്തി 724 മില്യൺ ഡോളർ അഥവാ 6060 കോടി രൂപ വർദ്ധിച്ചു. ഇതിന് ശേഷം അദ്ദേഹത്തിൻ്റെ ആസ്തി 102 ബില്യൺ ഡോളറായി ഉയർന്നു. ഓഹരിവിപണിയിലുണ്ടായ ബജറ്റ് ദിനത്തിലെ ഇടിവിൽ രാജ്യത്തെ വിവിധ പ്രമുഖ കമ്പനികളുടെ ഓഹരികളും ഇടിഞ്ഞിരുന്നു.
Mukesh Ambani, Asia’s wealthiest individual, lost Rs 9,200 crore in one day following tax announcements in the Union Budget 2024. Discover how the stock market reacted and the contrasting fortunes of Ambani and Gautam Adani.