കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞു എന്ന ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നു  കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചിട്ടുണ്ട് എന്ന്  അശ്വിനി വൈഷ്ണവ്  അറിയിച്ചു.  യുപിഎ സർക്കാരിന്റെ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നു. യുപിഎ കാലത്തേക്കാൾ 8 ഇരട്ടി വിഹിതം ഇത്തവണയുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതികരണം 100 ശതമാനം പൂർത്തിയായി. നിർദിഷ്ട അങ്കമാലി-ശബരിമല റെയിൽവേ ലൈൻ  സങ്കീർണ്ണമായ പദ്ധതിയാണെന്നും ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിൻ്റെ സഹകരണം ആവശ്യമാണ് എന്നും  കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. പദ്ധതിക്കായി പുതിയ അലൈൻമെൻ്റ് വിലയിരുത്തി വരികയാണെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.

റെയിൽവേ വികസനത്തിനു സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. ഇനിയും 459 ഹെക്ടർ ഭൂമി ആവശ്യമാണ്. ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ വേണ്ടത്ര സഹകരിച്ചില്ലെന്നും സർക്കാർ പിന്തുണച്ചാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് അശ്വിനി വൈഷ്ണവ്  പറഞ്ഞു.



ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക്   75 കിലോമീറ്ററോളം ദൈർഖ്യം കുറഞ്ഞ ബദൽ അലൈൻമെൻ്റ് വേണമെന്ന് ജനകീയ ആവശ്യമുയർന്നിട്ടുണ്ട്.   പഴയ അലൈൻമെൻ്റ് വേണോ അതോ പുതിയ അലൈൻമെൻ്റ് വേണോ എന്ന കാര്യത്തിൽ എംപിമാരുമായും സംസ്ഥാന സർക്കാരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കണം.  
“പുതിയ അലൈൻമെൻ്റിൻ്റെ വിശദമായ വിലയിരുത്തൽ നടക്കുന്നു  എന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

അങ്കമാലി-ശബരിമല റെയിൽവേ ലൈൻ എരുമേലിയിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് നീട്ടുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ സർക്കാർ നിർദ്ദേശിക്കുന്നുണ്ടോ എന്ന അടൂർ പ്രകാശ് എം പി യുടെ ചോദ്യത്തിന് തുറമുഖത്തിന് എരുമേലി ലൈനുമായി യാതൊരു ബന്ധവുമില്ലെന്നും തുറമുഖത്തിന് ഏറ്റവും അടുത്തുള്ള റെയിൽഹെഡ് നേമം ആണെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

2014 മുതൽ കേരളത്തിലെ റെയിൽവേക്കുള്ള ഫണ്ട് വിഹിതം ഗണ്യമായി വർധിച്ചതായി വൈഷ്ണവ് എടുത്തുപറഞ്ഞു. 2009-14 കാലഘട്ടത്തിൽ പ്രതിവർഷം 372 കോടി രൂപയായിരുന്നത് 2023-24ൽ 2,033 കോടി രൂപയായിരുന്നു.

പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ തെറ്റാണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

Union Railway Minister Ashwini Vaishnav responds to claims of neglect in Kerala’s railway budget allocation. He highlights a significant increase in funding, ongoing projects, and the need for state cooperation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version