ബിസിനസിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഇന്ത്യൻ ബിസിനസുകാരിയാണ് അദ്വൈത നായർ. ഈ പേര് കേട്ടാൽ ആളെ മനസിലായി എന്ന് വരില്ല. എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ബ്യൂട്ടി ആൻഡ് ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകയുടെ സ്ഥാപകയും സിഇഒയുമായ ഫാൽഗുനി നായരുടെ മകളാണ് അദ്വൈത. അതേ, ലോകമെമ്പാടും നിരവധി ആരാധകരുള്ള Nykaa ഫാഷൻ്റെ ചെയർപേഴ്സണും സിഇഒയുമാണ് അദ്വൈത.  

ബ്യൂട്ടി, വെൽനസ് ഉൽപ്പന്നങ്ങൾക്കായുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി ആരംഭിച്ചതാണ് നൈകാ. ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കറായിരുന്ന ഫാൽഗുനി നായർ തൻ്റെ ജോലി ഉപേക്ഷിച്ച് 2012-ൽ ആണ് Nykaa തുടങ്ങുന്നത്. അദ്വൈത നായർ ന്യൂയോർക്കിലെ ബെയ്ൻ ആൻഡ് കമ്പനിയിൽ കൺസൾട്ടിംഗ് ജോലിയിൽ പ്രവേശിച്ച് ആറ് മാസമായപ്പോഴാണ്, അവളുടെ അമ്മ ഫാൽഗുനി നായർ, 50 വയസ്സിൽ ജോലി ഉപേക്ഷിച്ച് നൈകാ എന്ന ബ്യൂട്ടി സ്റ്റോർ ആരംഭിക്കാൻ ബിസിനസിലേക്ക് പ്രവേശിച്ചത്. അമ്മയുടെ സ്വന്തം ആശയമായ നൈകായിൽ സഹ-സ്ഥാപകയായി ചേരാൻ അദ്വൈത തന്റെ ജോലി ഉപേക്ഷിച്ച് ന്യൂയോർക്കിൽ നിന്ന് മടങ്ങി. അദ്വൈതയുടെ ആശയങ്ങൾ കൂടി ഉൾപ്പെടുത്താൻ തുടങ്ങിയ ശേഷം ബ്രാൻഡ് അതിന്റെ ചെറിയ തുടക്കങ്ങളിൽ നിന്ന് ഉയർന്നുവന്നു. വളർച്ചയുടെയും നിരവധി വിജയങ്ങളുടെയും യാത്രയിൽ, ഓരോ ഘട്ടത്തിലും അതൊക്കെ കെട്ടിപ്പടുക്കാൻ ഇപ്പോൾ അദ്വൈതയും ഫാൽഗുനിയെ സഹായിക്കുന്നു.

ജൂലൈ 18 വരെയുള്ള കണക്കുകൾ പ്രകാരം ഈ കമ്പനിയുടെ വിപണി മൂലധനം 51,578 കോടി രൂപയാണ്. നൈകയുടെ ആയിരക്കണക്കിന് ബ്രാൻഡുകൾ ആണ് ഓൺലൈനിലും ഇന്ത്യയിലുടനീളമുള്ള 120-ലധികം സ്റ്റോറുകളിലൂടെയും വിറ്റഴിക്കപ്പെടുന്നത്. 27,590 കോടി രൂപ ആസ്തിയുള്ള ഫാൽഗുനിയെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായി ആണ് ഫോർബ്സ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

 ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ബിഎയും നേടിയിട്ടുണ്ട് ഈ ബിസിനസുകാരി. പഠനം പൂർത്തിയാക്കിയ ശേഷം, കമ്പനിയുടെ ഓഫ്‌ലൈൻ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അദ്വൈത 2017-ൽ എഫ്എസ്എൻ ബ്രാൻഡുകളുടെ സിഇഒ ആയി Nykaa-യിൽ വീണ്ടും ചേർന്നു.

2018 മുതൽ, Nykaa ഫാഷൻ്റെ ബിസിനസ്സ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അദ്വൈത ആണ്.  നിലവിൽ nykaafashion.com-ൻ്റെ മേൽനോട്ടം അദ്വൈതയ്ക്ക് തന്നെയാണ്. കൂടാതെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും പങ്കാളികളുമായ നിരവധി ബ്രാൻഡുകൾ അദ്വൈത കൈകാര്യം ചെയ്യുന്നുണ്ട്.

അദ്വൈതയുടെ സഹോദരൻ അഞ്ചിത് നായരും കുടുംബ ബിസിനസിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അദ്വൈതയെപ്പോലെ, അഞ്ചിതും 2017-ൽ Nykaa-യിൽ ചേരാൻ യുഎസിലെ തൻ്റെ ജോലി ഉപേക്ഷിച്ച ആളാണ്. Nykaa E-Retail-ൻ്റെ ചെയർമാനും CEO യും ആണ് അഞ്ചിത്.  പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങി, ഉയർന്ന ജോലികൾ ഉപേക്ഷിച്ചിറങ്ങി അമ്മയുടെ ബില്യൺ ഡോളർ കമ്പനിയിൽ ഒരു പ്രധാന റോളിലേക്കുള്ള അദ്വൈത നായരുടെ യാത്ര, ബിസിനസിലെ അവളുടെ അർപ്പണബോധവും കഴിവും പ്രകടമാക്കുന്ന ഒന്ന് തന്നെയാണ്. 

Advaita Nayar, daughter of Falguni Nayar, is a significant figure at Nykaa Fashion. Her leadership has helped shape the brand into a global powerhouse, contributing to Nykaa’s market success.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version