മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തോടെ ഈ കുടുംബത്തിലെ ഓരോരുത്തരെയും അറിയാത്തവരായി ആരും ഇല്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അത്രയേറെ വൈറലാണ് അനന്ത് അംബാനിയുടെ വിവാഹ വിശേഷങ്ങൾ. മുകേഷ് അംബാനിയുടെ ഇളയ മകനാണ് അനന്ത്. ഇഷ, ആകാശ് എന്നിങ്ങനെ വേറെ രണ്ടു മക്കളും ഇദ്ദേഹത്തിനുണ്ട്. ഇഷയുടെ ഭർത്താവിന്റെ പേര് ആനന്ദ് പിരമൽ എന്നാണെന്നല്ലാതെ ആനന്ദിനെക്കുറിച്ച് അധികമാർക്കും ഒന്നുമറിയില്ല.

അത്ര പെട്ടെന്നൊന്നും മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത ആളാണ് അംബാനിയുടെ ഈ മരുമകൻ. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ഭർത്താവ് മാത്രമല്ല പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കൂടിയാണ് ആനന്ദ് പിരമൽ. അജയ് പിരമലിന്റെ മകനും പിരമൽ സാമ്രാജ്യത്തിന്റെ അനന്തരാവകാശിയുമാണ് അദ്ദേഹം. ഇപ്പോൾ ഈ കമ്പനിയുടെ സാമ്പത്തിക  വിഭാഗം കൈകാര്യം ചെയ്യുന്നത് ആനന്ദ് ആണ്.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്‌സികളിലൊന്നായ പിരാമൽ ഗ്രൂപ്പ്  ഭവനവായ്‌പ, നിർമ്മാണ ധനസഹായം, എസ്എംഇ വായ്‌പ എന്നിങ്ങനെ വിവിധ സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. ഇതിന് പുറമേ, വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്പനിയുടെ മറ്റ് ബിസിനസുകളുടെ മേൽനോട്ടം ആനന്ദ് പിരാമലാണ് നിർവഹിക്കുന്നത്.

ആനന്ദ് പിരാമലിന്റെ ആസ്‌തിയെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമലിന്റെ മൊത്തം ആസ്തി റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 310 ദശലക്ഷം യുഎസ് ഡോളറാണ്. അതായത് 25,596 കോടി രൂപ.  പെൻസിൽവാലിയ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ആനന്ദ് പഠനം പൂർത്തിയാക്കിയത്.

മുംബൈയിലെ മഹാലക്ഷ്‌മി, ബൈകുല്ല, താനെ, മുളുണ്ട്, കുർള, ലോവർ പരേൽ, വോർലി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇവരുടെ തന്നെ റിയൽ എസ്‌റ്റേറ്റ് വിഭാഗമായ പിരാമൽ റിയൽറ്റിയുടെ പ്രവർത്തനങ്ങളും ആനന്ദ് തന്നെയാണ് നോക്കിനടത്തുന്നത്.

ആനന്ദും ഇഷയും 2018 ഡിസംബറിൽ ആണ് വിവാഹിതരായത്. ഇഷ അംബാനിയെ വിവാഹം കഴിച്ച ശേഷം, പിരാമൽ കുടുംബത്തിന്റെ സമ്മാനമായ ഗുലിറ്റ എന്ന പേരിലുള്ള മുംബൈ ബാന്ദ്രയിലെ ഒരു ആഡംബര മന്ദിരത്തിലേക്ക് ആനന്ദ് താമസം മാറിയിരുന്നു. 452 കോടി രൂപ വിലമതിക്കുന്ന അഞ്ച് നിലകളുള്ള ആഡംബര വീടാണ് ഇത്.

ആഡംബര കാറുകളുടെ ശ്രദ്ധേയമായ ഒരു ശേഖരവും ആനന്ദിനുണ്ട്. റേഞ്ച് റോവർ സ്പോർട്‌സ് (ഒരു കോടി രൂപ), മെഴ്‌സിഡസ് മെയ്ബാക്ക് 3600 (വില 10 കോടി രൂപ), ജാഗ്വാർ എഫ്-പേസ് (70 ലക്ഷം രൂപ), മെഴ്‌സിഡസ് ബെൻസ് എസ്350ഡി (വില 1.4 കോടി രൂപ), ആസ്‌റ്റൺ മാർട്ടിൻ റാപ്പിഡ് (3.29 കോടി രൂപ), ലംബോർഗിനി ഗല്ലാർഡോ (3.06 കോടി രൂപ) എന്നിവയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലുള്ള ആഡംബര കാറുകൾ.

Discover the profile of Anand Piramal, Executive Director of Piramal Group and son-in-law of Mukesh Ambani. Learn about his contributions to the family business, personal life, and impressive net worth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version