ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന IT കമ്പനി CEO

ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ സി വിജയകുമാറിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിജയകുമാറും അദ്ദേഹത്തിന്റെ ഉയർന്ന ശമ്പളവും ഏതൊരു ടെക്കിക്കും പ്രചോദനമാകുന്ന ഒന്നാണ്. 2023-24 ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം ഏകദേശം ഒരു കോടി ഡോളറാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതായത് അതായത് ഏകദേശം 84.16 കോടി രൂപ. എച്ച്‌സിഎൽടെക്, സിഇഒ സി വിജയകുമാറിൻ്റെ 2024 സാമ്പത്തിക വർഷത്തിലെ പ്രതിഫലം 190.75 ശതമാനം ആണ്  വർഷം വർധിപ്പിച്ചത്. ഇതോടെ ഈ വർഷത്തെ ഇന്ത്യൻ ഐടി സേവന കമ്പനികളുടെ സിഇഒമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തിയായി വിജയകുമാർ മാറി.

66.25 കോടി രൂപ നേടിയ ഇൻഫോസിസ് സിഇഒ സലിൽ പരേഖ് രണ്ടാം സ്ഥാനത്താണ്. വിപ്രോയുടെ പുതിയ സിഇഒ ശ്രീനി പാലിയയ്ക്ക് 50 കോടി രൂപ പ്രതിഫലം ലഭിച്ചു. ടിസിഎസ് സിഇഒ കെ കൃതിവാസൻ്റെ പരമാവധി അടിസ്ഥാന ശമ്പളം പ്രതിവർഷം 1.9 കോടി രൂപയാണ്.

2023- 2024 ലെ വാര്‍ഷിക റിപ്പോര്‍ട്ട് എച്ച്‌സിഎല്‍ ടെക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതില്‍ വിജയകുമാറിന് പ്രതിവർഷം 190.75 ശതമാനം ഉയര്‍ച്ചയാണ് വ്യക്തമാകുന്നത്. അടിസ്ഥാന ശമ്പളം – 16.39 കോടി, പെര്‍ഫോമന്‍സ് പേ- 9.53 കോടി, ദീര്‍ഘകാല ഇന്‍സെന്റീവ് – 19.74 എന്നിവ ചേര്‍ന്നാണ് മൊത്തം സാലറി പാക്കേജ്. ഇതിനു പുറമേ മറ്റ് അലവന്‍സുകളുമുണ്ടെന്ന് പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജീവനക്കാരുടെ ശരാശരി ശമ്പളത്തിൻ്റെ 707.46 മടങ്ങായിരുന്നു വിജയകുമാറിൻ്റെ പ്രതിഫലം. ഈ വർഷം ജീവനക്കാരുടെ ശരാശരി വർധന 7.07 ശതമാനമാണെന്ന് വാർഷിക റിപ്പോർട്ട് പറയുന്നു.

HCLTech CEO C Vijayakumar’s remuneration for FY 2024 surged by 190.75% to ₹84.16 crore, making him the highest-paid CEO among Indian IT services companies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version