ലോകത്തിലെ ഏറ്റവും ധനികയായ നടി!

ലോകത്തിലെ ഏറ്റവും സമ്പന്നരും ഏറ്റവും കൂടുതൽ വരുമാനമുള്ളവരുമായ നടന്മാരെക്കുറിച്ച് പറയുമ്പോൾ, ടോം ക്രൂസ്, വിൽ സ്മിത്ത്, ജോണി ഡെപ്പ്, കീനു റീവ്സ്, പിന്നെ ഷാരൂഖ് ഖാൻ തുടങ്ങിയ പേരുകളാണ് എല്ലാവർക്കും മനസ്സിൽ വരുന്നത്.  ഈ സൂപ്പർസ്റ്റാറുകളെല്ലാം  സമ്പന്നരാണെങ്കിലും, ലോകത്തിലെ ഏറ്റവും ധനികനായ താരവുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇവരുടെ ഒക്കെ സമ്പത്ത് കുറവാണ്. അതായത് ഈ താരത്തിന് 8 ബില്യൺ ഡോളർ അതായത് ഏകദേശം 66000 കോടി രൂപ ആസ്തിയാണുള്ളത്. മറ്റ് ഏതൊരു സെലിബ്രിറ്റിയേക്കാളും വളരെ കൂടുതലാണ് ഈ താരത്തിന്റെ ആസ്തി.

 സിനിമാ പ്രേമികളിൽ അധികം പേർക്കും പരിചിതമായ ഒരു പേരാണ് ജാമി ഗെർട്സ് എന്നത്. ലോകത്തിലെ ഏറ്റവും ധനികയായ നടിയാണ് ജാമി. റിപ്പോർട്ടുകൾ പ്രകാരം, ജാമിക്ക് 8 ബില്യൺ ഡോളർ (66000 കോടി രൂപ) ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും ധനികരായ നടിമാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ് ജാമി എന്നും.  രസകരമെന്നു പറയട്ടെ, ജാമിക്ക് ഇതുവരെ അവരുടെ കരിയറിൽ  വിജയകരമായ ഒരു സിനിമയോ ടിവി ഷോയോ ഉണ്ടായിട്ടില്ല.  സത്യത്തിൽ, ഒരു പ്രധാന നടി എന്ന നിലയിൽ അറിയപ്പെടാൻ പാകത്തിൽ കരിയറിൽ  ഒരു ഹിറ്റ് സിനിമ പോലും അവർക്കില്ല. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, നാഗാർജുന, ആമിർ ഖാൻ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരടങ്ങുന്ന പത്ത് സമ്പന്നരായ ഇന്ത്യൻ അഭിനേതാക്കളുടെ മൊത്തം സമ്പത്ത് കൂട്ടിയാൽ പോലും അത് ഇന്നത്തെ ജാമിയുടെ ആസ്തിയുടെ പകുതിയിൽ താഴെയായിരിക്കും.

80-കളിൽ ഒരു ടാലൻ്റ് ഹണ്ടിൽ നിന്നും കണ്ടെത്തിയ താരമാണ് ജാമി ഗെർട്സ്. 1981-ൽ എൻഡ്‌ലെസ് ലവ് എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 80-കളിലും 90-കളിലും ഐക്കോണിക്ക് ടീവി ഷോകളിലും നിരവധി സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലും ജാമി പ്രത്യക്ഷപ്പെട്ടു.

2002 ലെ ടിവി ഷോ, സ്റ്റിൽ സ്റ്റാൻഡിംഗിൽ ജൂഡി മില്ലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് ജാമിയെക്കുറിച്ച് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്.  ഏറ്റവും മോശം സഹനടിക്കുള്ള ഗോൾഡൻ റാസ്‌ബെറി അവാർഡിന് പോലും ജാമി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ആല്ലി മക്ബീൽ എന്ന ഷോയിൽ അതിഥിയായി അഭിനയിച്ചപ്പോൾ താരം നിരൂപക പ്രശംസ നേടിയിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച അതിഥി നടിക്കുള്ള എമ്മി നോമിനേഷൻ താരം നേടിയിട്ടുണ്ട്.

Discover how Jami Gertz, with a net worth of $8 billion, outshines Hollywood’s biggest names like Tom Cruise and Shah Rukh Khan. Learn about her journey from acting to co-owning major sports teams.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version